Asianet News MalayalamAsianet News Malayalam

കെവൈസി അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ സിം കാര്‍ഡ് 24 മണിക്കൂറിനുള്ളില്‍ ബ്ലോക്കാകുമോ? സത്യമറിയാം

'24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടും. ഉടനടി വിളിക്കുക' എന്നും പറഞ്ഞുകൊണ്ടാണ് മെസേജ്

Fact Check BSNL Customers KYC has been suspended by TRAI Here is the truth jje
Author
First Published Feb 23, 2024, 3:35 PM IST

ദില്ലി: കെവൈസി അപ്‌ഡേറ്റുകളെ കുറിച്ച് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നവരാണ് നമ്മളെല്ലാം. ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍ തുടങ്ങി വ്യക്തിഗത വിവരങ്ങളും ചിലപ്പോള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യമുള്ള കാര്യങ്ങള്‍ക്കെല്ലാം കെവൈസി ചോദിക്കാറുണ്ട്. ഒരിക്കല്‍ നമ്മള്‍ കെവൈസി നല്‍കിയാലും അപ്‌ഡേറ്റ് ചോദിച്ച് പിന്നീട് നിരവധി ഫോണ്‍കോളുകളും മെസേജുകളും വാട്‌സ്‌ആപ്പ് സന്ദേശങ്ങളും മിക്കവര്‍ക്കും ലഭിക്കാറുണ്ട്. ഇവയില്‍ പലതും വ്യാജവും വലിയ തട്ടിപ്പുമാണ്. ഈയൊരു സാഹചര്യത്തില്‍ മൊബൈല്‍ സിമ്മുമായി ബന്ധപ്പെട്ട ഒരു കെവൈസി അപ്‌ഡേറ്റിന്‍റെ വസ്തുത പരിശോധിക്കാം.

പ്രചാരണം

'നിങ്ങളുടെ സിം കാര്‍ഡിന്‍റെ കെവൈസി ട്രായ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടും. ഉടനടി വിളിക്കുക' എന്നും പറഞ്ഞുകൊണ്ടാണ് മെസേജ് പലര്‍ക്കും ലഭിക്കുന്നത്. കെവൈസി വെരിഫിക്കേഷനായി വിളിക്കേണ്ട എക്‌സിക്യുട്ടീവായ രാഹുല്‍ ശര്‍മ്മ എന്നയാളുടെ പേരും ഒരു ഫോണ്‍നമ്പറും സന്ദേശത്തിനൊപ്പമുള്ളത് പലരും വിശ്വസിക്കുകയും ചെയ്തു. രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്‌എന്‍എല്‍ പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന പേരിലാണ് മെസേജ് മൊബൈല്‍ ഫോണുകളില്‍ എത്തിയിരിക്കുന്നത്.

വസ്‌തുത

ബിഎസ്എന്നലിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്നതാണ് യാഥാര്‍ഥ്യം. ഇത്തരത്തില്‍ കെവൈസി അപ്‌ഡേറ്റും, സിം ബ്ലോക്ക് ചെയ്യുമെന്ന് പറഞ്ഞുമുള്ള മെസേജുകള്‍ ബിഎസ്‌എന്‍എല്‍ ഒരിക്കലും അയക്കാറില്ല. അതിനാല്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ കണ്ട് വ്യക്തിവിവരങ്ങളും ബാങ്ക് വിവരങ്ങളും ആരും കൈമാറാന്‍ പാടില്ല. സിം ബ്ലോക്ക് ചെയ്യും എന്ന് പറഞ്ഞുകൊണ്ട് ബിഎസ്‌എന്‍എല്‍ അയക്കുന്ന സന്ദേശം വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. സമാന രീതിയില്‍ കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട് ബിഎസ്എന്നലിന്‍റെ പേരില്‍ മുമ്പും വ്യാജ മെസേജുകള്‍ പ്രചരിച്ചിരുന്നു. 

Read more: ഫേസ്ബുക്കും വാട്സ്ആപ്പും ഫോണ്‍ കോളുകളും പണിയാകുമോ, കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നോ? മറുപടിയുമായി പിഐബി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios