പ്രവചനം പൊളിയാണ് കേട്ടോ! തെരഞ്ഞെടുപ്പ് ഫലം 100% കൃത്യമായി പ്രവചിച്ച് ഞെട്ടിച്ച മലയാളി, റാഷിദ് ഇത് കാണുന്നുണ്ടോ

Synopsis
റാഷിദ് സി പി ചെറുപ്പക്കാരനാണ് ദിവസങ്ങൾക്ക് മുന്നേ തന്നെ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തെരഞ്ഞെടുപ്പ് ഫലം പ്രവചനം നടത്തിയത്
തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന വോട്ടെണ്ണലിന്‍റെ ഏറെക്കുറെയുള്ള ചിത്രം പുറത്തുവരുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി ജെ പി അധികാരം ഉറപ്പിച്ചിരിക്കുകയാണ്. തെലങ്കാനയിലാകട്ടെ കോൺഗ്രസും അധികാരം ഉറപ്പിച്ചു. തെരഞ്ഞെടുപ്പ് തുടങ്ങിയതുമുതൽ പലരും പലതരത്തിലുള്ള പ്രവചനങ്ങൾ നടത്തിയിട്ടുണ്ടാകും. ബെറ്റ് വച്ച് കാശ് പോയവരും നേടിയരും കുറവാകില്ല. എന്നാൽ ഇതാ മലയാളിയായ ഒരു ചെറുപ്പക്കാരൻ തെരഞ്ഞെടുപ്പ് ഫലം ദിവസങ്ങൾക്ക് മുന്നേ തന്നെ കൃത്യമായി പ്രവചിച്ച് കയ്യടി നേടിയിരിക്കുകയാണ്. റാഷിദ് സി പി ചെറുപ്പക്കാരനാണ് ദിവസങ്ങൾക്ക് മുന്നേ തന്നെ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തെരഞ്ഞെടുപ്പ് ഫലം പ്രവചനം നടത്തിയത്. തെലങ്കാന, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളുടെ ഫലമാണ് റാഷിദ് പ്രവചിച്ചിരുന്നത്. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ഏവരും റാഷിദിനെ അഭിനന്ദിക്കുകയാണ്.
റാഷിദിന്‍റെ പ്രവചനം ഇപ്രകാരം
തെലങ്കാന
കോൺഗ്രസ് - 63-72(40 % - 44.5%)
ബി ആർ എസ് - 39 - 48 (34.5% - 38 %)
എ ഐ എം ഐ എം - 6 - 8
ബി ജെ പി - 3 - 7
രാജസ്ഥാൻ
ബി ജെ പി - 119 - 131 ( 41 % - 45.5 %)
കോൺഗ്രസ് - 59 - 70 (34.5% - 39 %)
മറ്റുള്ളവർ - 11 - 18
തെരഞ്ഞെടുപ്പ് ഫലം ഇതുവരെ ഇപ്രകാരം
തെലങ്കാന
കോൺഗ്രസ് - 64
ബി ആർ എസ് - 40
എ ഐ എം ഐ എം - 7
ബി ജെ പി - 8
രാജസ്ഥാൻ
ബി ജെ പി - 115
കോൺഗ്രസ് - 70
മറ്റുള്ളവർ - 14
റാഷിദിന് പറയാനുള്ളത് ചുവടെ കേൾക്കാം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം