Asianet News MalayalamAsianet News Malayalam

വയസ് 190;ജോനാഥന്‍റെ സ്റ്റാമ്പിറക്കി ആഘോഷമാക്കാന്‍ സെന്‍റ് ഹെലീന!

"അദ്ദേഹം ഇപ്പോഴും സ്ത്രീകളുമായി സന്തോഷത്തിലാണ്. എമ്മയ്‌ക്കൊപ്പം പറമ്പില്‍ അവൻ പതിവായി മുറുമുറുക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്," അന്നത്തെ സെന്‍റ് ഹെലീന ഗവർണർ ലിസ ഫിലിപ്സ് ജോനാഥന്‍റെ പ്രണയം വെളിപ്പെടുത്തി.

190th birthday of sea turtle named Jonathan
Author
First Published Dec 3, 2022, 10:40 PM IST

റ്റ്ലാന്‍റിക് സമുദ്രത്തിലെ സെന്‍റ് ഹെലീന ദ്വീപില്‍ ഒരു പിറന്നാളാഘോഷം പൊടിപൊടിക്കുകയാണ്.ജോനാഥന്‍റെ 190 -ാം പിറന്നാള്‍. മനുഷ്യന്‍റെ അറിവ് വച്ച് ലോകത്തില്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ ആമ, ജോനാഥന്‍.ബ്രിട്ടന്‍റെ അധീനതയിലുള്ള അറ്റ്ലാന്‍റിക് സമുദ്രത്തിലെ സെന്‍റ് ഹെലീന എന്ന ദ്വീപിലായിരുന്നു ജനനം. 1821 ല്‍ ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ മരിച്ച അതേ സെന്‍റ് ഹെലീനയില്‍.നെപ്പോളിയന്‍റെ മരണത്തിന് ശേഷം പതിനൊന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് 1832 ല്‍. ജോനാഥന്‍റെ പുറംപാളിയിലെ ഷെല്ലുകളുടെ അളവുകളെ കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് 1832 ലാണ് ജോനാഥന്‍ മുട്ടവിരിഞ്ഞ് ഇറങ്ങിയതെന്ന നിരീക്ഷണത്തിലെത്തിയത്. 

സെന്‍റ് ഹെലീന ദ്വീപില്‍ ഞായറാഴ്ച (4.12.2022) ആഘോഷ ദിവസമാണ്. സെന്‍റ് ഹെലീന ഗവര്‍ണറുടെ ഔദ്ധ്യോഗിക വസതിയായ പ്ലാന്‍റേഷന്‍ ഹൌസില്‍ ജോനാഥന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്‍റെ പേരില്‍ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കും.കൂടാതെ ജോനാഥന്‍റെ ഇഷ്ട ഭക്ഷണങ്ങളായ കാരറ്റ്,ചീര,വെള്ളരി,ആപ്പിൾ എന്നിവ കൊണ്ടുണ്ടാക്കിയ ജന്മദിന കേക്കും മുറിക്കും. 2017 ല്‍ ജോനാഥന്‍റെ സൂക്ഷിപ്പുകാരാണ് അദ്ദേഹത്തിന്‍റെ ഭക്ഷണ ക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയത്.   

190th birthday of sea turtle named Jonathan

"അദ്ദേഹം ഇപ്പോഴും സ്ത്രീകളുമായി സന്തോഷത്തിലാണ്. എമ്മയ്‌ക്കൊപ്പം പറമ്പില്‍ അവൻ പതിവായി മുറുമുറുക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്," അന്നത്തെ സെന്‍റ് ഹെലീന ഗവർണർ ലിസ ഫിലിപ്സ് ജോനാഥന്‍റെ പ്രണയം വെളിപ്പെടുത്തി. എമ്മയാണ് ജോനാഥന്‍റെ കൂട്ടുകാരി. സെന്‍റ് ഹെലീന ദ്വീപിലെ 50 വയസ് പ്രായമുള്ള സീഷെല്‍സ് ജെയന്‍റ് ടോര്‍ട്ടസ് ഇനത്തില്‍പ്പെട്ട ആമയാണ് എമ്മ. 

2022 ന്‍റെ തുടക്കത്തില്‍ ജോനാഥന് ഗിന്നസ് അവാര്‍ഡ് ലഭിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കര മൃഗം എന്ന നില പദവി ജോനാഥനെ തേടിയെത്തി.ഈ ഡിസംബറില്‍ എക്കാലത്തെയും പ്രായം കൂടിയ ആമയായും ജോനാഥനെ തെരഞ്ഞെടുത്തു."1832ല്‍ ജോര്‍ജിയന്‍ കാലഘട്ടത്തില്‍ ജനനം.ലോക മഹായുദ്ധങ്ങൾ,ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ഉയർച്ചയും തകർച്ചയും.കടന്നുപോയത് നിരവധി ഗവർണർമാരും രാജാക്കന്മാരും രാജ്ഞിമാരും.ഇത് തികച്ചും അസാധാരണമാണ്."ജോനാഥന്‍റെ ഇപ്പോഴത്തെ പരിചാരകനും മുന്‍ മൃഗഡോക്ടറുമായ ജോ ഹോളിന്‍സ് പറയുന്നു. 
 

Follow Us:
Download App:
  • android
  • ios