Asianet News MalayalamAsianet News Malayalam

മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടി, പിഴ പോലും അടയ്ക്കാതെ യുവാവിനെ വെറുതെ വിട്ട് കോടതി, കാരണമിത്...

മദ്യപിച്ചിട്ടില്ലെന്ന് നിരവധി തവണ വിശദമാക്കിയിട്ടും പരിശോധനകൾ യുവാവിന് എതിരെ ആയതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്

man acquitted of drunk driving because he has auto brewery syndrome
Author
First Published Apr 23, 2024, 11:43 AM IST

ബെൽജിയം: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയ ആളെ ഒടുവിൽ കുറ്റവിമുക്തനാക്കി. ബെൽജിയത്തിലെ ബ്രജസിലാണ് സംഭവം. അടുത്തിടെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ബെൽജിയം സ്വദേശിയെ പൊലീസ് പിടികൂടിയത്. ബെൽജിയത്തിലെ ഒരു ബ്രൂവറിയിലായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. മദ്യപിച്ചിട്ടില്ലെന്ന് നിരവധി തവണ വിശദമാക്കിയിട്ടും പരിശോധനകൾ യുവാവിന് എതിരെ ആയതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

എന്നാൽ അപൂർവ്വമായ ഒരു രോഗാവസ്ഥയാണ് യുവാവിനുള്ളതെന്നാണ് കോടതിയിൽ യുവാവിന്റെ അഭിഭാഷകൻ വിശദമാക്കിയത്. ഓട്ടോ ബ്രൂവറി സിൻഡ്രോം എന്ന രോഗാവസ്ഥയാണ് യുവാവിനുള്ളതെന്നും അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. പിന്നാലെ നടത്തിയ വ്യത്യസ്ത ലാബ് പരിശോധനകളിൽ ഇക്കാര്യം വ്യക്തമാവുകയും ചെയ്തതോടെ കോടതി യുവാവിനെ വിട്ടയ്ക്കുകയായിരുന്നു. രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടെങ്കിലും ലഹരി യുവാവിനെ ബാധിക്കില്ലെന്നതാണ് ഈ അവസ്ഥയുടെ ദോഷം. 

ആൽക്കഹോൾ അടങ്ങിയ പാനീയങ്ങളിലേ അതേ അളവ് എഥനോൾ ഒരാളുടെ ശരീരം സ്വയം ഉൽപാദിപ്പിക്കുന്നതാണ് ഈ രീതി. എന്നാൽ ഇവയിൽ നിന്നുള്ള ലഹരി ഇവരെ ബാധിക്കുകയില്ല. ഗട്ട് ഫെർമെന്റേഷൻ സിൻഡ്രോം എന്ന പേരിലും ഈ അവസ്ഥ അറിയപ്പെടുന്നുണ്ട്. ദഹന വ്യവസ്ഥയിലും വായിലും മൂത്രനാളികളിലുമുള്ള ബാക്ടീരിയുടേയും ഫംഗസിന്റേയും സാന്നിധ്യം മൂലം ശരീരത്തിൽ എഥനോൾ ഉൽപാദിപ്പിക്കുന്നതാണ് ഈ അവസ്ഥയുള്ളവരിൽ സംഭവിക്കാറ്. ഇത് രക്തത്തിലെ ആൽക്കഹോൾ അളവ് അമിതമായ ഉയർത്തും. വളരെ അപൂർവ്വം പേരിലാണ് ഈ അവസ്ഥ തിരിച്ചറിഞ്ഞിട്ടുള്ളത്. പ്രമേഹം അടക്കം മറ്റ് ചില അവസ്ഥകളുടെ ഭാഗമായും ചിലരിൽ ഈ രോഗാവസ്ഥ കാണാറുണ്ടെന്നാണ് ക്ലിനിക്കൽ ബയോളജിസ്റ്റുകൾ വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios