userpic
user icon
0 Min read

വേണം ഇടനെഞ്ചില്‍ ധോണിയുടെ ഓട്ടോഗ്രാഫ് ഒന്ന് കൂടി; ആഗ്രഹം തുറന്നുപറഞ്ഞ് ഗാവസ്‌കര്‍

IPL 2023 Final CSK vs GT Sunil Gavaskar wants MS Dhoni autograph again after final in Ahmedabad jje

Synopsis

വീണ്ടും എം എസ് ധോണിയില്‍ നിന്ന് ഓട്ടോഗ്രാഫ് കിട്ടും എന്ന പ്രതീക്ഷയിലാണ് സുനില്‍ ഗാവസ്‌കര്‍

അഹമ്മദാബാദ്: ഒരു കുട്ടി ആരാധകന്‍റെ ആകാംക്ഷയോടെ സാക്ഷാല്‍ സുനില്‍ ഗാവസ്‌കര്‍! ഐപിഎല്‍ 2023 സീസണില്‍ സിഎസ്‌കെയുടെ ചെപ്പോക്കിലെ അവസാന ഹോം മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഓട്ടോഗ്രാഫ് തന്‍റെ കുപ്പായത്തില്‍ ഗാവസ്‌കര്‍ വാങ്ങിയത് ഏവര്‍ക്കും വലിയ സര്‍പ്രൈസായിരുന്നു. ലോക ക്രിക്കറ്റില്‍ ധോണിക്കും പതിറ്റാണ്ടുകള്‍ മുമ്പ് ഇതിഹാസമായി അടയാളപ്പെടുത്തപ്പെട്ട ഗാവസ്‌കര്‍ ധോണി എന്ന സമകാലിക ഇതിഹാസത്തോടുള്ള എല്ലാ ബഹുമാനവും സ്നേഹവും കാട്ടുകയായിരുന്നു ഇതിലൂടെ എന്നാണ് ആരാധകര്‍ ഈ ഓട്ടോഗ്രാഫ് കാഴ്‌‌ച കണ്ട് പ്രതികരിച്ചത്. 

ഐപിഎല്‍ പതിനാറാം സീസണിലെ ഫൈനലിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും ഇറങ്ങുമ്പോള്‍ വീണ്ടും എം എസ് ധോണിയില്‍ നിന്ന് ഓട്ടോഗ്രാഫ് കിട്ടും എന്ന പ്രതീക്ഷയിലാണ് സുനില്‍ ഗാവസ്‌കര്‍. ഐപിഎല്‍ ഫൈനലിന് ശേഷം ധോണിയില്‍ നിന്ന് വീണ്ടുമൊരു ഓട്ടോഗ്രാഫ് കിട്ടുമെന്ന് കരുതുന്നതായി ഗാവസ്‌കര്‍ മത്സരത്തിന് മുന്നോടിയായി പറഞ്ഞു. സിഎസ്‌കെയ്‌ക്കായി അഞ്ചാം കിരീടം നേടിയ ശേഷം ധോണിയുടെ സവിശേഷ ഓട്ടോഗ്രാഫ് കിട്ടുമെന്ന ആകാംക്ഷയാണ് ഗാവസ്‌കറുടെ വാക്കുകളിലുള്ളത്. സിഎസ്‌കെ കപ്പുയര്‍ത്തിയാലും ഇല്ലെങ്കിലും മത്സര ശേഷം ധോണിയുടെ ഓട്ടോഗ്രാഫിനായി ഗാവസ്‌കര്‍ ഒരു കൊച്ചു കൂട്ടിയേപ്പോലെ ഓടിയെത്തുമെന്ന് ഉറപ്പാണ്. 

ഐപിഎല്ലില്‍ ലീഗ് ഘട്ടത്തില്‍ ചെന്നൈയിലെ ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സിഎസ്‌കെ അവസാന ലീഗ് മത്സരം കളിച്ച ശേഷമായിരുന്നു ധോണിയില്‍ നിന്ന് നെഞ്ചില്‍ ഗാവസ്‌കര്‍ സ്നേഹോഷ്‌മളമായ ഓട്ടോഗ്രാഫ് ഏറ്റുവാങ്ങിയത്. അവസാന ഹോം മത്സരത്തിന് ശേഷം ധോണി ഗ്രൗണ്ട് വലംചുറ്റി ആരാധകര്‍ക്ക് നന്ദി പറയുമ്പോഴാണ് ഗവാസ്‌കര്‍ ഓടിയെത്തി തന്‍റെ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് വാങ്ങിയത്. ഇതിന് പുറമെ ധോണി തന്‍റെ ജേഴ്‌സികളും പന്തുകളും ആരാധകര്‍ക്ക് നല്‍കിയിരുന്നു. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ ആരംഭിക്കുക. 

Read more: ഇന്നലത്തെ അടഞ്ഞമഴ, പാതി ഉറക്കം, പക്ഷേ 'തല' കപ്പെടുന്നത് കണ്ടിട്ടേ പോകൂ; ഇന്നും ധോണി ആരാധകരുടെ മഞ്ഞക്കടല്‍

Latest Videos