Asianet News MalayalamAsianet News Malayalam

Sahal Abdul Samad : സഹലിനെ എന്തുകൊണ്ട് ഒഴിവാക്കി; മലയാളി താരത്തെ പുറത്തിരുത്തിയതിന് പിന്നിലെ കാരണമറിയാം

പകരക്കാരുടെ നിരയില്‍ പോലും അദ്ദേഹത്തിന്റെ പേരില്ലായിരുന്നു. സഹല്‍, ചെഞ്ചോ എന്നിവരെ ഒഴിവാക്കുകയായിരുന്നു. പകരം നിഷു കുമാര്‍, സന്ദീപ് എന്നിവര്‍ പ്ലയിംഗ് ഇലവനില്‍ തിരിച്ചെത്തി.

sahal abdul samad out kerala blasters squad because of injury
Author
Fatorda, First Published Mar 15, 2022, 7:42 PM IST

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ (Jamshedpur FC) സെമിയുടെ രണ്ടാംപാദത്തില്‍ സഹല്‍ അബ്ദുള്‍ സമദിനെ (Sahal Abdu Samad) ഒഴിവാക്കിയതില്‍ ആരാധകര്‍ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. പകരക്കാരുടെ നിരയില്‍ പോലും അദ്ദേഹത്തിന്റെ പേരില്ലായിരുന്നു. സഹല്‍, ചെഞ്ചോ എന്നിവരെ ഒഴിവാക്കുകയായിരുന്നു. പകരം നിഷു കുമാര്‍, സന്ദീപ് എന്നിവര്‍ പ്ലയിംഗ് ഇലവനില്‍ തിരിച്ചെത്തി. 

എന്തുകൊണ്ട് സഹല്‍ ടീമിലില്ലെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരുന്നു. ആദ്യപാദത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജഗോള്‍ നേടിയതും സഹലായിരുന്നു. ടൂര്‍ണമെന്റിലാകെ ആറ് ഗോളുമായി മികച്ച ഫോമിലുമാണ് താരം. എന്നാല്‍ എന്തുകൊണ്ട് താരത്തെ പുറത്തിരുത്തിയെന്ന് ആരാധകര്‍ അന്വേഷിച്ചു. 

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലായിരുന്നു. സഹലിന് പരിക്കൊന്നുമില്ലെന്നും വിശ്രമം അനുവദിച്ചതാണെന്നും ചില ട്വീറ്റുകള്‍ കണ്ടിരുന്നു. എന്നാല്‍ അവതാരകനും കമന്റേറ്ററുമായ കൗശിക് വരുണ്‍ പറയുന്നത് സഹലിന് പരിക്കാണെന്നാണ്. പരിക്ക് കാരണമാണ് സഹല്‍ പുറത്തായതെന്ന് സഹല്‍ പുറത്തായതെന്ന് കൗശിക് ട്വീറ്റ് ചെയ്തു. ട്വീറ്റ് വായിക്കാം...

സഹല്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്കും അഭിപ്രായപ്പെട്ടു. ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായാണ് സഹലിനെ കാണുന്നതെന്ന് സ്റ്റിമാക് പറഞ്ഞു. യുവതാരത്തെ ഐഎസ്എല്ലില്‍ മികച്ച രീതിയില്‍ ഉപയോഗിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെ സ്റ്റിമാക് അഭിനന്ദിച്ചു. 

ഐഎസ്എല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷമാകും സഹല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുക. എഎഫ്സി കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി സൗഹൃദമത്സരങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ബഹ്‌റൈന്‍, ബലറൂസ് ടീമുകളെയാണ് ഇന്ത്യ നേരിടുക.

Latest Videos
Follow Us:
Download App:
  • android
  • ios