Asianet News MalayalamAsianet News Malayalam

ജനാധിപത്യ പുന:സ്ഥാപനത്തിന് യുഡിഎഫിന് വോട്ട് ചെയ്യണം,സംയുക്ത പ്രസ്താവനയുമായി 14 സാഹിത്യകാരന്‍മാര്‍

 രാജ്യത്തിന്‍റെ  ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും ബഹുസ്വരതയും ജനങ്ങളുടെ സമാധാനജീവിതവും മോദി ഭരണകൂടത്തിൽ കടുത്ത വെല്ലുവിളി നേരിടുന്നു

 

14 writers joint statement supporting UDF
Author
First Published Apr 19, 2024, 4:43 PM IST

തിരുവനന്തപുരം: ജനാധിപത്യ പുന:സ്ഥാപനത്തിന് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പ്രമുഖ എഴുത്തുകാരും സാഹിത്യകാരന്മാരും അഭ്യർത്ഥിച്ചു. 14 എഴുത്തുകാരാണ് യുഡിഎഫിന് പിന്തുണയുമായി മുന്നോട്ടു വന്നിരിക്കുന്നത്. രാജ്യത്തിന്‍റെ  ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും ബഹുസ്വരതയും ജനങ്ങളുടെ സമാധാന ജീവിതവും മോദി ഭരണകൂടത്തിൽ കടുത്ത വെല്ലുവിളി നേരിടുന്നു. അഴിമതിയും സ്വജനപക്ഷപാതവും ധൂർത്തുമാണ് സംസ്ഥാന സർക്കാരിന്‍റെ  മുഖമുദ്ര.  സാധാരണക്കാരെ ബാധിക്കുന്ന ഗുരുതര വിഷയങ്ങൾക്ക് പരിഹാരം കാണാനോ അതിനെ അഭിമുഖീകരിക്കാനോ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല.

ജനാധിപത്യ മതേതര മൂല്യങ്ങൾ ചവിട്ടിയരച്ച് പ്രകൃതി വിഭവങ്ങളും പൊതുമേഖലാസമ്പത്തും കോർപ്പറേറ്റുകൾക്ക് കൈമാറുന്ന മോദി ഭരണകൂടത്തിനെതിരായും അനീതികൾ മാത്രം നടപ്പാക്കുന്ന സംസ്ഥാന ഭരണകൂടത്തിന് എതിരേയുമുള്ള ജനവിധിയായിരിക്കണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്നു  എഴുത്തുകാർ  ആവശ്യപ്പെടുന്നു  . എം എൻ കാരശേരി, കല്പറ്റ നാരായൺ, ചെക്കുട്ടി,പി സുരേന്ദ്രൻ ,എംപി മത്തായി കെ അരവിന്ദാക്ഷൻ , സി വി ബാലകൃഷ്ണൻ, സി ആർ , പി രവി ടി.വി.രാജൻ, വിഎം ആർ മാർസൻ, ശ്രീവാസവൻ നായർ തുടങ്ങിയവരാണ് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന ആവശ്യമായി രംഗത്തെത്തിയത്

Follow Us:
Download App:
  • android
  • ios