Asianet News MalayalamAsianet News Malayalam

'​ഗവർണറെ വഴി തടയുന്ന ഇടതുപക്ഷത്തിന്റെ നടപടി നിന്ദ്യം, ആരിഫ് മുഹമ്മദ് ഖാൻ എല്ലാം സഹിക്കുന്നയാളാണ്'

നാളെ അരിശം കയറി രാജ്ഭവനിലെ വൈദ്യുതി വിഛേദിച്ചാൽ എന്താകും അവസ്ഥയെന്നും  മോദി ചോദിച്ചു

action of the left to block the way of the governor is despicable says modi
Author
First Published Apr 20, 2024, 10:52 AM IST

തിരുവനന്തപുരം: ​ഗവർണറെ വഴി തടയുന്ന ഇടതുപക്ഷത്തിന്റെ നടപടി നിന്ദ്യമായതെന്ന് പ്രധാനമന്ത്രി ഏഷ്യാനറ്റ് ന്യൂസിനോട്. ശത്രുരാജ്യങ്ങൾ പോലും നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ നൽകും. ഭരണ ഘടന പദവിയിലിരിക്കുന്നവരെ ബഹുമാനിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണ്. അവഹേളനത്തെക്കുറിച്ച് ​ഗവർണർ ഇതുവരെ സൂചിപ്പിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാൻ എല്ലാം സഹിക്കുന്നയാളാണ്. രാജ്ഭവന് കിട്ടേണ്ട പണം പോലും സംസ്ഥാന സർക്കാർ പിടിച്ചുവെയ്ക്കുകയാണ്. നാളെ അരിശം കയറി രാജ്ഭവനിലെ വൈദ്യുതി വിഛേദിച്ചാൽ എന്താകും അവസ്ഥയെന്നും ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പ്രധാനമന്ത്രി ചോദിച്ചു. തമിഴ്നാട്ടിലെ ​ഗവർണറുടെ വസതിക്ക് മുന്നിൽ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായി. ഇതൊന്നും സംസ്ഥാന സർക്കാരുകൾക്ക് ഭൂഷണമായ കാര്യങ്ങളല്ലെന്നും മോദി പറഞ്ഞു. 

ബിജെപി ക്രൈസ്തവർക്കൊപ്പമെന്നും മോദി പറഞ്ഞു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കളളത്തരത്തിൽ ക്രൈസ്തവർ മടുത്തു. ഇരുകൂട്ടരും ക്രൈസ്തവരെ തമ്മിലടിപ്പിക്കുകയാണ്. പള്ളിത്തർക്കത്തിൽ ഇടപെടണമെന്ന് തന്നെ കണ്ട ബിഷപ്പുമാർ ആവശ്യപ്പെട്ടു. മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തുമെന്നും മോദി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios