Asianet News MalayalamAsianet News Malayalam

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മണിക്കൂറുകളില്‍ കോട്ടയത്ത് പലയിടങ്ങളിലും അതിശക്തമായ മഴ ലഭിക്കുന്നുണ്ട്

change in rain alert in kerala on friday yellow alert in 12 districts and orange alert in 2 districts
Author
First Published May 17, 2024, 5:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഉച്ച കഴിഞ്ഞ് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യമായിരിക്കുന്നു. ആലപ്പുഴയും തൃശൂരും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളില്‍ ഓറ‍ഞ്ച് അലര്‍ട്ടാണുള്ളത്. 

സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മണിക്കൂറുകളില്‍ കോട്ടയത്ത് പലയിടങ്ങളിലും അതിശക്തമായ മഴ ലഭിക്കുന്നുണ്ട്.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ മത്സ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പ്.

Also Read:- 'മഴ പെയ്തപ്പോൾ അധ്യാപകർ വരാന്തയിലേക്ക് കയറി, മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ മാവ് വീണു'; ഒഴിവായത് വൻ ദുരന്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios