Asianet News MalayalamAsianet News Malayalam

'സുവർണക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്നുള്ള ആദ്യ ലോഡ് അടുത്ത ആഴ്ച'; കയറുൽപ്പന്നങ്ങളുടെ കരാർ നേടിയെന്ന് മന്ത്രി

ചെന്നൈ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ക്രിക്കറ്റ് മാറ്റിനായി 50 ലക്ഷം രൂപയുടെ മറ്റൊരു കരാറും നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി.

coirfed received order for coir products from golden temple says p rajeev
Author
First Published May 4, 2024, 8:58 PM IST

തിരുവനന്തപുരം: പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിലേക്ക് കേരളത്തില്‍ നിന്നുള്ള കയറുല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള കരാര്‍ നേടിയെന്ന് മന്ത്രി പി രാജീവ്. സുവര്‍ണ ക്ഷേത്രത്തിലേക്കുള്ള 100 റോള്‍ മാറ്റിങ്ങുകളുമായുള്ള ആദ്യ ലോഡ് അടുത്ത ആഴ്ച പുറപ്പെടും. കയര്‍ ഫെഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

മന്ത്രി പി രാജീവ് പറഞ്ഞത്: 'കയര്‍ ഫെഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിലേക്ക് നമ്മുടെ കയറുല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള കരാര്‍ നേടിയത് ഒരു സുപ്രധാന ചുവടുവെപ്പാണ്. സുവര്‍ണ ക്ഷേത്രത്തിലേക്കുള്ള 100 റോള്‍ മാറ്റിങ്ങുകളുമായുള്ള ആദ്യ ലോഡ് അടുത്ത ആഴ്ച പുറപ്പെടും. ഇതിന് പുറമെ ചെന്നൈ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ക്രിക്കറ്റ് മാറ്റിനായി 50 ലക്ഷം രൂപയുടെ മറ്റൊരു കരാറും നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന കയര്‍ മേഖലയില്‍ കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പുത്തനൂര്‍ജ്ജം നല്‍കുന്നതായിരിക്കും ഈ മുന്നേറ്റമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.'

മൺസൂൺ മഴ: 'ഇത്തവണ സാധാരണയിൽ കൂടുതലെന്ന് പ്രവചനം', മുന്നൊരുക്കത്തിന് സജ്ജമാകാൻ നിർദേശം 
 

Latest Videos
Follow Us:
Download App:
  • android
  • ios