Asianet News MalayalamAsianet News Malayalam

നാല് ജില്ലകളിൽ റെഡ് അലർട്ട്; അതിതീവ്ര മഴ മുന്നറയിപ്പ്; ദുരന്ത സാധ്യത മേഖലകളുടെ പട്ടിക കൈമാറണം

ദുരന്ത സാധ്യത മേഖലകളുടെ പട്ടിത തയാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
 പട്ടിക പൊലീസിനും ഫയർഫോഴ്സിനും ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറണം

heavy rain, red alert in four districts of kerala
Author
Thiruvananthapuram, First Published May 18, 2022, 1:07 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് അതീതീവ്ര മഴ(heavy rain) മുന്നറിയിപ്പ് (warning). നാല് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. ഇവിടങ്ങളിൽ റെഡ് അലർട്ട് (red alert)പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് , വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴയുടെ റെഡ് അലർട്ട് നൽകിയിട്ടുള്ളത്. 

തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. മഴ നിൽക്കുന്നതിനാൽ മുന്നൊരുക്കങ്ങൾ നടത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു,  ദുരന്ത സാധ്യത മേഖലകളുടെ പട്ടിത തയാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
 പട്ടിക പൊലീസിനും ഫയർഫോഴ്സിനും ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറണം. നദികളിൽ എക്കൽ അടിഞ്ഞ് കൂടി ഒഴുക്ക് തടസപ്പെടുന്നില്ലെന്ന് ജലവിഭവ വകുപ്പ് ഉറപ്പാക്കണം മഴ കനക്കുന്നതിനാൽ  ആവശ്യമായ ഇടങ്ങളിൽ ക്യാമ്പുകൾ ഉടൻ ആരംഭിക്കണമെന്ന നിർദേശവും നൽകയിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറിൽ കണ്ണൂർ ചെറുത്താഴത്ത് 213 മില്ലീമീറ്റർ മഴ ആണ് രേഖപ്പെടുത്തിയത്

ഇതിനിടെ കടലിൽ പോകരുതെന്ന നിർദേശം ലംഘിച്ച് കടലിൽ പോയ മൂന്നു മത്സ്യ തൊഴിലാളികൾ കടലിൽ കുടുങ്ങി. മൂന്നുപേരെയും വിഴിഞ്ഞം കോസ്റ്റൽ പോലീസ് രക്ഷിച്ചു. മൂന്നു നോട്ടിക്കൽ മൈൽ അകലെ വച്ച് ബോട്ടിന്റെ എഞ്ചിൻ തകരാറിലാവുകയായിരുന്നു
 

Follow Us:
Download App:
  • android
  • ios