Asianet News MalayalamAsianet News Malayalam

മാധ്യമപ്രവര്‍ത്തകന്‍ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

ദില്ലിയില്‍ മാധ്യമപ്രവർത്തകനായി ഏറെക്കാലം ജോലി ചെയ്തു. എൻ്റർപ്രണർ ബിസിനസ് മാഗസിൻ്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്‌റ്റാൻഡേർഡിലും ഇന്ത്യൻ എക്പ്രസിലും ജോലി ചെയ്‌തു.

Journalist Bipin chandran dies
Author
First Published May 12, 2024, 1:54 PM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും സംസ്ഥാന ആസൂത്രണ ബോർഡ്‌ വൈസ് ചെയർമാൻ്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു.  സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനാണ് ബിപിന്‍ ചന്ദ്രന്‍. അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തിൽ സംസ്‌കരിക്കും.

ദില്ലിയില്‍ മാധ്യമപ്രവർത്തകനായി ഏറെക്കാലം ജോലി ചെയ്തു. എൻ്റർപ്രണർ ബിസിനസ് മാഗസിൻ്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്‌റ്റാൻഡേർഡിലും ഇന്ത്യൻ എക്പ്രസിലും ജോലി ചെയ്‌തു. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയും സേവനമനുഷ്‌ഠിച്ചിരുന്നു. അമ്മ: പരേതയായ രത്നമ്മ. ഭാര്യ: ഷൈജ (മാധ്യമപ്രവർത്തക, ദില്ലി), മക്കൾ: ആദിത് പിള്ള (ഫിനാൻഷ്യൽ അനലിസ്റ്റ്, ബെംഗളൂരു), ആരോഹി പിള്ള.  
 

Latest Videos
Follow Us:
Download App:
  • android
  • ios