Asianet News MalayalamAsianet News Malayalam

വോട്ടെടുപ്പ്; മോക്ക് പോളിങിൽ പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി

യന്ത്ര തകരാര്‍ കാരണം ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകി.

Kerala Lok Sabha Election 2024 Voting machines  malfunction in many places during mock polling in kerala
Author
First Published Apr 26, 2024, 6:38 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്ക് പോളിങിൽ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. രാവിലെ 5.30നാണ് മോക്ക് പോളിങ് ആരംഭിച്ചത്.  ചിലയിടങ്ങളില്‍ വിവിപാറ്റ് മെഷീനും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് പ്രശ്നം വേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. യന്ത്ര തകരാര്‍ കാരണം ചിലയിടങ്ങളില്‍ മോക്ക് പോളിങും വൈകി.

പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കാത്തതിനെതുടര്‍ന്ന് മോക്ക് പോളിങ് വൈകി. പുതിയ മെഷീൻ എത്തിക്കാൻ നടപടി തുടങ്ങി. പത്തനംതിട്ട നഗരസഭ 215 ബൂത്തിലും  വോട്ടിംഗ് മെഷീൻ തകരാറ് സംഭവിച്ചു. കോഴിക്കോട് മണ്ഡലം, കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്പർ 1 ൽ വോട്ടിംങ് മെഷീൻ തകരാറിൽ, മോക്പോൾ സമയത്താണ് ശ്രദ്ധയിൽപ്പെട്ടത്. പുതിയ മെഷീൻ ഉടൻ എത്തിക്കും.

കോഴിക്കോട്  നടക്കാവ് സ്കൂൾ 51, 53 ബൂത്തിൽ  ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ  തകരാറിലായി. മോക്ക് പോളിനിടെയാണ് തകരാറ് കണ്ടെത്തിയത്. മെഷീൻ മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃക്കാക്കര വില്ലജ് ഓഫീസ് പോളിങ് സ്റ്റേഷൻ 91 നമ്പർ ബൂത്തിൽ വിവിപാറ്റിന് തകരാറ് കണ്ടെത്തി. ഇതേതുടര്‍ന്ന് മെഷീൻ മാറ്റാൻ നടപടി തുടങ്ങി.


Kerala  Lok Sabha Election  2024 LIVE updates

Follow Us:
Download App:
  • android
  • ios