Malayalam News Highlights : ഉദയ്പൂർ കൊലപാതകം: രാജസ്ഥാനിൽ അതീവ ജാഗ്രതാ നിർദ്ദേശം

Malayalam News Live : Malayalam news live updates today on 28 june 2022

സ്വർണ്ണ ഡോളർ കടത്ത് കേസിൽ പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയം നോട്ടീസ് ചര്‍ച്ച ചെയ്ത് തള്ളി. ആരോപണ-പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്ക് നേർ. ഇന്നത്തെ വാര്‍ത്തകള്‍ അറിയാം....

8:10 PM IST

ഉദയ്പൂർ കൊലപാതകം; പ്രതികളെ കസ്റ്റഡിയിലെടുത്തു, രാജസ്ഥാനിൽ അതീവ ജാഗ്രതാ നിർദ്ദേശം

രാജസ്ഥാനിലെ ഉദയ്പൂരിൽ നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകികളെ കസ്റ്റഡിയിൽ എടുത്തതായി രാജസ്ഥാൻ ഡി ജി പി അറിയിച്ചു. രാജ്സമൻദിൽ നിന്നാണ് ഇവരെ പിടികൂടിയത്. 

7:49 PM IST

പോസ്റ്റ് തലയിൽ വീണ് യുവാവ് മരിച്ച സംഭവം; നടപടിയുമായി കെഎസ്ഇബി

കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. അസി.എൻജീനിയർ ടെനി, സബ് എൻജീനിയർ വിനീഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. പൂർത്തിയാകാത്ത ജോലിക്ക് പൂർത്തിയായെന്ന് കാണിച്ച് കരാറുകാരന് ബില്ല് ഒപ്പിട്ട് നൽകിയതിനാണ് സസ്പെൻഷൻ. Read More

7:48 PM IST

കുതിച്ചുയര്‍ന്ന് കൊവിഡ്

സംസ്ഥാനത്ത് കൊവിഡ് കേസുകൾ മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന കണക്കിൽ. ഇന്ന് 4,459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും സ്ഥിരീകരിച്ചു. Read more

7:47 PM IST

സംസ്ഥാനത്തെ ക്വാറി, ക്രഷർ യൂണിറ്റുകളിൽ റെയ്ഡ്; കോടികളുടെ ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ ക്വാറി, ക്രഷർ യൂണിറ്റുകളിൽ ജിഎസ്ടി ഇന്‍റലിജൻസ് റെയ്ഡ് നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. ജിയോളജി വകുപ്പ് അനുവദിച്ച പെർമിറ്റിനേക്കാൾ കൂടുതൽ പാറ പൊട്ടിക്കുന്നതായും നികുതി വെട്ടിച്ച് വിൽപ്പന നടത്തുന്നതായും റെയ്ഡിൽ കണ്ടെത്തി. പരിശോധനയിൽ 20 ക്വാറികളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ജിഎസ്ടി ഇന്‍റലിജൻസ് വിഭാഗം അറിയിച്ചു.

4:57 PM IST

ദിലീപിന്‍റെ ജാമ്യ൦ റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹ൪ജി തള്ളി

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യത്തിൽ തുടരാമെന്ന് വിചാരണ കോടതി. ദിലീപിന്‍റെ ജാമ്യ൦ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹ൪ജി കൊച്ചിയിലെ വിചാരണ കോടതി തള്ളി. 

4:52 PM IST

മുഹമ്മദ് സുബൈറിനെ കോടതിയില്‍ ഹാജരാക്കി; പൊലീസ് കസ്റ്റഡിയിൽ വിടണമെന്ന് പ്രോസിക്യൂഷന്‍

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരായ കേസ് അസംബന്ധമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷക വൃന്ദ ഗ്രോവർ . 2018 ൽ ഉപയോഗിച്ചിരുന്ന ഫോൺ നഷ്ടമായതായി മുഹമ്മദ് സുബൈർ കോടതിയിൽ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയാലൊന്നും മൊബൈൽ ഫോൺ തിരികെ കിട്ടില്ല എന്നും സുബൈര്‍. (വിശദമായി വായിക്കാം..)

4:33 PM IST

അടിയന്തര പ്രമേയ നോട്ടീസ് തള്ളി

സ്വർണ്ണ-ഡോളർ കടത്ത് കേസിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയം നോട്ടീസ് നിയമസഭ  ചര്‍ച്ച ചെയ്ത് തള്ളി. സിബിഐ അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്.

4:28 PM IST

സ്വർണക്കടത്ത് കേസ് 'സർക്കാർ താഴെ പോകുമെന്ന് വെറുതെ കരുതേണ്ട' അസ്ഥിവാരമില്ലാത്ത ചീട്ടുകൊട്ടാരം വീണ്ടും തകരും'

അടിയന്തരപ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി,സ്വപ്നക്ക് പിന്തുണ നല്‍കുന്നത് സംഘപരിവാര്‍. ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന ഏര്‍പ്പാട്. അവര്‍ പറയുന്നത് പ്രതിപക്ഷത്തിന് വേദവാക്യം.സ്വപ്നയുടെ മൊഴി അട്ടിമറിക്കാന്‍ ഇടനിലക്കാരെ ഏര്‍പ്പെടുത്തിയെന്നത് നട്ടാല്‍ കുരുക്കാത്ത നുണ.നടക്കുന്നത് ബിജെപി യൂഡിഎഫ് കൂട്ടുകച്ചവടമെന്നും മുഖ്യമന്ത്രി

4:15 PM IST

തീർത്ഥാടന യാത്രകളിൽ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തീർത്ഥാടന യാത്രകളിൽ വേണ്ട മുൻകരുതൽ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെ യാത്ര അനുവദിക്കാതിരിക്കുക, തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വഴിയിൽ ചികിത്സ സൗകര്യങ്ങൾ സജ്ജമാക്കുക തുടങ്ങിയ മുൻ കരുതൽ സ്വീകരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയയത്തിന്‍റെ നിര്‍ദ്ദേശം. 

3:33 PM IST

'സ്വപ്നക്ക് പിന്നിൽ സംഘ പരിവാർ ,സ്വപ്നയുടെ വാക്കുകൾ പ്രതിപക്ഷത്തിന് വേദവാക്യം' :മുഖ്യമന്ത്രി

സ്വപ്നയ്ക്ക് പിന്തുണ നൽകുന്നത് ഒരു സംഘടന, അതിനു സംഘ പരിവാർ ബന്ധം.വനിതക്ക് ജോലി സംഘ പരിവാർ വഴി, ശമ്പളം അവരുടെ വക.വക്കീൽ അവരുടെ വക.ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ഏർപ്പാട്.Pm നു കത്ത് എഴുതാൻ ലെറ്റർ പാഡ് .സ്വപ്ന ആരോപണം ഉന്നയിക്കുമ്പോൾ പിന്നിൽ ചിലർ ഉണ്ട് എന്ന്  കണ്ടെത്തിയത് കൊണ്ടാണ് കേസെന്നും മുഖ്യമന്ത്രി.

3:05 PM IST

ആഞ്ഞടിച്ച് എ എന്‍ ഷംസീര്‍

പിണറായി പ്രകാശം പരത്തിയ മനുഷ്യനാണെന്ന് പറഞ്ഞ എ എന്‍ ഷംസീര്‍ എംഎല്‍എ, അഹങ്കാരത്തിന് കയ്യും കാലും വച്ചയാളാണ് വി ഡി സതീശന്‍ വിമര്‍ശിച്ചു. Read More

3:02 PM IST

സ്വര്‍ണകടത്ത് കേസ്: 'അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി' ; വി ഡി സതീശന്‍

ഒരു കഥയും യു ഡി എഫ് മെനഞ്ഞതല്ല,എല്ലാം കൊണ്ട് വന്നത് സ്വപ്ന.മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വ സ്വാതന്ത്രം ഉള്ള സ്വപ്ന.നിരവധി തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ചു വരുത്തി സാക്ഷിയാക്കി.സോളാർ മൂന്നു ഇദ്യോഗസ്ഥർ അന്വേഷിച്ചിട്ടു എന്തായെന്നും സതീശന്‍. Read More

2:51 PM IST

അശ്ലീല വീഡിയോ നിര്‍മ്മിക്കാനാവശ്യപ്പെട്ട കേസ്, ക്രൈം നന്ദകുമാറിന് ജാമ്യമില്ല

അശ്ലീല വീഡിയോ നിർമിക്കണമെന്നാവശ്യപ്പെട്ടെന്ന സഹപ്രവർത്തകയുടെ പരാതിയിൽ അറസ്റ്റിലായ  ക്രൈം നന്ദകുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. (വിശദമായി വായിക്കാം)

1:13 PM IST

അടിയന്തര പ്രമേയം; സഭയില്‍ ചര്‍ച്ച തുടങ്ങി

സ്വര്‍ണ കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് നിയമസഭ ചര്‍ച്ച ചെയ്യുന്നു. രണ്ട് മണിക്കൂറാണ് ചര്‍ച്ച. 15 അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നത്. 

1:08 PM IST

സഭക്കുള്ളിൽ മൊബൈൽ വഴി ചിത്രം പകർത്തുന്നത് ചട്ട ലംഘനമെന്ന് സ്പീക്കര്‍

 സഭയിലെ അംഗങ്ങൾ മാത്രം അല്ല, സഭ ഗാലറിയിൽ നിന്നു ചില മാധ്യമ പ്രവർത്തകരും ദൃശ്യം പകർത്തി. ഇത് സഭയോടുള്ള അവഹേളനം
: മാധ്യമ പ്രവർത്തകർ സ്വാതന്ത്രം ദുരുപയോഗം ചെയ്തു.ഭാവിയിൽ ആവർത്തിച്ചാൽ അവകാശ ലംഘന പ്രകാരം നടപടി ഉണ്ടാകും

1:05 PM IST

സഭയിലെ മാധ്യമവിലക്കില്‍ വിശദീകരണവുമായി സ്പീക്കര്‍, മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഇല്ല

പെരുപ്പിച്ച വാർത്ത ആണ് മാധ്യമങ്ങൾ ഇന്നലെ നൽകിയത്. സഭ tv സെൻസറിങ്ങിനെ  ന്യായീകരിച്ചു സ്പീക്കർ..ചോദ്യോത്തര വേളയിൽ സംസാരിക്കുന്ന  അംഗങ്ങളുടെ ദൃശ്യങ്ങൾ നൽകുന്നത് ആണ് ചട്ടം.2002 ലെ മാർഗ നിർദേശ പ്രകാരം ആണ് നടപടി എന്നും സ്പീക്കർ.

12:15 PM IST

മുന്‍ മന്ത്രി ടി ശിവദാസമേനോന്‍ അന്തരിച്ചു

അന്ത്യം കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍. 90 വയസ്സായിരുന്നു.വിടവാങ്ങിയത് സംസ്ഥാനത്തെ  തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ്

12:12 PM IST

കെ ബി ഗണേഷ് കുമാർ, മുകേഷ് അടക്കമുള്ള അമ്മ അംഗങ്ങൾക്കെതിരെ നടൻ ഷമ്മി തിലകൻ

കെ ബി ഗണേഷ് കുമാർ, മുകേഷ് അടക്കമുള്ള അമ്മ അംഗങ്ങൾക്കെതിരെ നടൻ ഷമ്മി തിലകൻ. അമ്മ സംഘടന നികുതി വെട്ടിച്ചുവെന്നും രജി സ്ട്രേഷൻ തട്ടിപ്പ് നടത്തിയെന്നും ഷമ്മി ആരോപിച്ചു

12:11 PM IST

സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ അമൃതം പൊടി അംഗനവാടികളിൽ വിതരണം ചെയ്തു എന്ന് cag റിപ്പോർട്ട്

3556.കിലോ പൊടി വിതരണം ചെയ്തു.ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിൽ സുരക്ഷിതം അല്ലെന്ന് കണ്ടെത്തിയിട്ടും പിടിച്ചെടുത്തില്ല
6 മാസം മുതൽ 3 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് സുരക്ഷിതമല്ലാത്ത ഭക്ഷണം വിതരണം ചെയ്തു. ശബരിമലയിൽ അരവണ ടിന്നിൽ കാലഹരണ തിയ്യതി രേഖപെടുത്തിയില്ല

11:29 AM IST

ഗൂഡാലോചന കേസ്: ഷാജ് കിരണിനെ വീണ്ടും ചോദ്യം ചെയ്യുന്നു

എറണാകുളം പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ.കഴിഞ്ഞ ആഴ്ച്ച ഷാജ് കിരണിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

11:26 AM IST

സ്വപ്ന സുരേഷ് ഇന്ന് ഇ.ഡി.ക്ക് മുന്നിൽ ഹാജരാകില്ല

ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ മെയിൽ വഴി ഉദ്യോഗസ്ഥരെ അറിയിച്ചു

10:44 AM IST

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അസഭ്യവർഷം, സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യവർഷം നടത്തിയ സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കലക്ടറേറ്റിലെ റവന്യു വിഭാഗം സീനിയർ ക്ലർക്ക് കുണ്ടറ കാഞ്ഞിരകോട് രാജീവ് ഭവനിൽ ബിജു അഗസ്റ്റിനെയാണ് സസ്പെൻഡ് ചെയ്തത്.  ഇടുക്കി ജില്ല കളക്ടരാണ് നടപടിയെടുത്തത്. 

10:22 AM IST

സ്വർണ്ണക്കടത്ത് : അടിയന്തര പ്രമേയത്തിൽ ചർച്ച, തയ്യാറാണെന്ന് മുഖ്യമന്ത്രി സഭയിൽ

സ്വർണ്ണ ഡോളർ കടത്ത് കേസിൽ കോൺഗ്രസ് നൽകിയ അടിയന്തിര പ്രമേയം സഭ നിർത്തി ചർച്ച ചെയ്യും. ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയെ അറിയിച്ചു. ഒരു മണിക്ക് രണ്ട് മണിക്കൂർ സമയം ചർച്ച നടക്കും.

9:30 AM IST

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ബാഗേജ് മറന്നിരുന്നു-ശിവശങ്കറിന്റെ മൊഴി

നയതന്ത്ര ബാഗേജിൽ സംശയങ്ങൾ ഒഴിയുന്നില്ല. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ബാഗേജ് മറന്നിരുന്നുവെന്ന ശിവശങ്കറിന്റെ മൊഴി പുറത്ത്. അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗ് പിന്നീട് എത്തിച്ചത് കോൺസൽ ജനറലിന്റെ സഹായത്തോടെയാണെന്നാണ് ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴി. തന്റെ ബാഗേജ് മറന്നില്ല എന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി. 

9:27 AM IST

കാണാതായ ആദിവാസി വിദ്യാർത്ഥിയെ കണ്ടെത്തി

അട്ടപ്പാടിയിലെ പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്ന് കാണാതായ ആദിവാസി വിദ്യാർത്ഥിയെ കണ്ടെത്തി. ആനവായി ഊരിലെ ജിനേഷനെയാണ് ഇന്നലെ മുതൽ കാണാതായത്. അബ്ബന്നൂരിൽ നിന്നാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.

9:27 AM IST

സാമ്പത്തിക സ്ഥിതിയിൽ ധവളപത്രമില്ല

സാമ്പത്തിക സ്ഥിതിയിൽ ധവളപത്രമില്ല.  സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി. കടം ഇരിട്ടിയിൽ കൂടുതൽ വർധിച്ചു. കൊവിഡ് അടക്കമുള്ള പ്രതിസന്ധികൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് തിരിച്ചടിയായി. നികുതി പിരിവ് ഊർജിതമാക്കും- ധനമന്ത്രി 

8:11 AM IST

സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി വിദേശ വായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാർശ ചെയ്തെന്ന് മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി വിദേശ വായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാർശ ചെയ്തെന്ന് മുഖ്യമന്ത്രി. നിതി ആയോഗും കേന്ദ്ര റയിൽവേ മന്ത്രാലയവും ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെൻഡിച്ചർ വകുപ്പുകളും ആണ് പദ്ധതിക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന് ശുപാർശ നൽകിയത്. കെ റയിൽ കല്ലിടുന്നതിന് വേണ്ടി ചെലവായത് 1.33 കോടിയാണ്.  19691 കല്ലുകൾ വാങ്ങിയെന്നും 6744 കല്ലുകൾ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി.

7:22 AM IST

രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിക്കപ്പെട്ടതിൽ പൊലീസിന് ജാഗ്രത കുറവുണ്ടായി

രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അക്രമിക്കപ്പെട്ടതിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ.  എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. എസ്.എഫ്.ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രധാന്യത്തോടെ സുരക്ഷ നൽകിയില്ലെന്നുമാണ് കണ്ടെത്തല്‍.

7:15 AM IST

കാസര്‍കോട് പ്രവാസി യുവാവിന്‍റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം

കാസർകോട്ടെ പ്രവാസി യുവാവിന്റെ കൊലപാതകം അന്വേഷിക്കാൻ  പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. കാസർകോട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ, ക്രൈം റക്കോർഡ്സ് ബ്യൂറോ ഡി വൈ എസ് പി യു പ്രേമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ 14 പേരാണുള്ളത്. കുമ്പള ,മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ ഞായറാഴ്ചയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 

7:07 AM IST

സ്വപ്ന ഇഡിക്ക് മുമ്പാകെ ഹാജരായി മൊഴി നൽകും

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന കേസിൽ ഇഡിക്ക് മുമ്പാകെ ഹാജരായി മൊഴി നൽകും. ഇത് അഞ്ചാം തവണയാണ് ഈ കേസിൽ ഇ.ഡിയുടെ ആവശ്യപ്രകാരം സ്വപ്ന ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസിൽ ഹാജരാകുന്നത്.

7:04 AM IST

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

ജിഎസ്ടി കൗണ്‍സിലിന്‍റെ നാല്‍പ്പത്തിയേഴാമത് യോഗം ഇന്ന് ഛണ്ഡീഗഡില്‍ തുടങ്ങും. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് അവസാനിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ യോഗം നിര്‍ണായകമാണ്. 

7:02 AM IST

വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും

നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് പൊലീസ് ഇന്നും തുടരും. ഇന്നലെ കേസിൽ വിജയ് ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് ഇന്നും തുടരും.

7:01 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും

ജര്‍മനിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനന്ത്രി നരേന്ദ്രമോദി നാട്ടിലേക്കുള്ള യാത്രാമാര്‍ഗം ഉച്ചകഴിഞ്ഞു യുഎഇയിലെത്തും. അന്തരിച്ച യുഎഇ മുന്‍പ്രസിഡന്‍റിന് അനുശോചനം രേഖപ്പെടുത്താനെത്തുന്ന പ്രധാനമന്ത്രി പ്രവാചക നിന്ദയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഷേധം തണുപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സമൂഹം

6:56 AM IST

സ്വർണക്കടത്ത് കേസിൽ അഞ്ചാം തവണയും ഇഡിക്ക് മൊഴി നൽകാൻ സ്വപ്ന

സ്വർണക്കടത്ത് കേസിൽ അഞ്ചാം തവണയും ഇഡിക്ക് മൊഴി നൽകാൻ സ്വപ്ന. ഗൂഢാലോചന കേസിൽ സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ. കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റിന് നീക്കമെന്ന് സ്വപ്നയുടെ പ്രതികരണം 

6:55 AM IST

ഓൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ഓൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിനു പിന്നാലെ സുബൈറിനെ ദില്ലി പൊലീസ് രാത്രിയിൽ ബുറാഡിയിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു. 2018 ല്‍ നടത്തിയ ട്വീറ്റ് മതവിദ്വേഷം വളര്‍ത്തുന്നതെന്ന് ആരോപിച്ചാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് എഫ്ഐആറിന്റെ പക‍ർപ്പു പോലും നൽകുന്നില്ലെന്ന് ഓള്‍ട്ട് ന്യൂസ് അറിയിച്ചു. 

6:24 AM IST

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിചാരണ കോടതി വിധി ഇന്ന്

 നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വിധി പറയും. ഉച്ചക്ക് മൂന്ന് മണിക്കാണ് വിധി പറയുക. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം

6:23 AM IST

നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും

നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. സ്വർണ്ണ കേസ് പ്രതി സ്വപ്നയുടെ മുഖ്യമന്ത്രിക്കെതിരായ  വെളിപ്പെടുത്തൽ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം.
 
8:10 PM IST:

രാജസ്ഥാനിലെ ഉദയ്പൂരിൽ നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകികളെ കസ്റ്റഡിയിൽ എടുത്തതായി രാജസ്ഥാൻ ഡി ജി പി അറിയിച്ചു. രാജ്സമൻദിൽ നിന്നാണ് ഇവരെ പിടികൂടിയത്. 

7:49 PM IST:

കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. അസി.എൻജീനിയർ ടെനി, സബ് എൻജീനിയർ വിനീഷ് എന്നിവരെ സസ്പെൻഡ് ചെയ്തു. പൂർത്തിയാകാത്ത ജോലിക്ക് പൂർത്തിയായെന്ന് കാണിച്ച് കരാറുകാരന് ബില്ല് ഒപ്പിട്ട് നൽകിയതിനാണ് സസ്പെൻഷൻ. Read More

7:48 PM IST:

സംസ്ഥാനത്ത് കൊവിഡ് കേസുകൾ മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന കണക്കിൽ. ഇന്ന് 4,459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും സ്ഥിരീകരിച്ചു. Read more

7:47 PM IST:

സംസ്ഥാനത്തെ ക്വാറി, ക്രഷർ യൂണിറ്റുകളിൽ ജിഎസ്ടി ഇന്‍റലിജൻസ് റെയ്ഡ് നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. ജിയോളജി വകുപ്പ് അനുവദിച്ച പെർമിറ്റിനേക്കാൾ കൂടുതൽ പാറ പൊട്ടിക്കുന്നതായും നികുതി വെട്ടിച്ച് വിൽപ്പന നടത്തുന്നതായും റെയ്ഡിൽ കണ്ടെത്തി. പരിശോധനയിൽ 20 ക്വാറികളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ജിഎസ്ടി ഇന്‍റലിജൻസ് വിഭാഗം അറിയിച്ചു.

4:57 PM IST:

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യത്തിൽ തുടരാമെന്ന് വിചാരണ കോടതി. ദിലീപിന്‍റെ ജാമ്യ൦ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹ൪ജി കൊച്ചിയിലെ വിചാരണ കോടതി തള്ളി. 

4:52 PM IST:

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരായ കേസ് അസംബന്ധമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷക വൃന്ദ ഗ്രോവർ . 2018 ൽ ഉപയോഗിച്ചിരുന്ന ഫോൺ നഷ്ടമായതായി മുഹമ്മദ് സുബൈർ കോടതിയിൽ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയാലൊന്നും മൊബൈൽ ഫോൺ തിരികെ കിട്ടില്ല എന്നും സുബൈര്‍. (വിശദമായി വായിക്കാം..)

4:54 PM IST:

സ്വർണ്ണ-ഡോളർ കടത്ത് കേസിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയം നോട്ടീസ് നിയമസഭ  ചര്‍ച്ച ചെയ്ത് തള്ളി. സിബിഐ അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്.

4:41 PM IST:

അടിയന്തരപ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി,സ്വപ്നക്ക് പിന്തുണ നല്‍കുന്നത് സംഘപരിവാര്‍. ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന ഏര്‍പ്പാട്. അവര്‍ പറയുന്നത് പ്രതിപക്ഷത്തിന് വേദവാക്യം.സ്വപ്നയുടെ മൊഴി അട്ടിമറിക്കാന്‍ ഇടനിലക്കാരെ ഏര്‍പ്പെടുത്തിയെന്നത് നട്ടാല്‍ കുരുക്കാത്ത നുണ.നടക്കുന്നത് ബിജെപി യൂഡിഎഫ് കൂട്ടുകച്ചവടമെന്നും മുഖ്യമന്ത്രി

4:15 PM IST:

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തീർത്ഥാടന യാത്രകളിൽ വേണ്ട മുൻകരുതൽ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെ യാത്ര അനുവദിക്കാതിരിക്കുക, തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വഴിയിൽ ചികിത്സ സൗകര്യങ്ങൾ സജ്ജമാക്കുക തുടങ്ങിയ മുൻ കരുതൽ സ്വീകരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയയത്തിന്‍റെ നിര്‍ദ്ദേശം. 

3:33 PM IST:

സ്വപ്നയ്ക്ക് പിന്തുണ നൽകുന്നത് ഒരു സംഘടന, അതിനു സംഘ പരിവാർ ബന്ധം.വനിതക്ക് ജോലി സംഘ പരിവാർ വഴി, ശമ്പളം അവരുടെ വക.വക്കീൽ അവരുടെ വക.ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ഏർപ്പാട്.Pm നു കത്ത് എഴുതാൻ ലെറ്റർ പാഡ് .സ്വപ്ന ആരോപണം ഉന്നയിക്കുമ്പോൾ പിന്നിൽ ചിലർ ഉണ്ട് എന്ന്  കണ്ടെത്തിയത് കൊണ്ടാണ് കേസെന്നും മുഖ്യമന്ത്രി.

3:05 PM IST:

പിണറായി പ്രകാശം പരത്തിയ മനുഷ്യനാണെന്ന് പറഞ്ഞ എ എന്‍ ഷംസീര്‍ എംഎല്‍എ, അഹങ്കാരത്തിന് കയ്യും കാലും വച്ചയാളാണ് വി ഡി സതീശന്‍ വിമര്‍ശിച്ചു. Read More

4:13 PM IST:

ഒരു കഥയും യു ഡി എഫ് മെനഞ്ഞതല്ല,എല്ലാം കൊണ്ട് വന്നത് സ്വപ്ന.മുഖ്യമന്ത്രിയുടെ ഓഫീസിൽ സർവ്വ സ്വാതന്ത്രം ഉള്ള സ്വപ്ന.നിരവധി തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ചു വരുത്തി സാക്ഷിയാക്കി.സോളാർ മൂന്നു ഇദ്യോഗസ്ഥർ അന്വേഷിച്ചിട്ടു എന്തായെന്നും സതീശന്‍. Read More

2:51 PM IST:

അശ്ലീല വീഡിയോ നിർമിക്കണമെന്നാവശ്യപ്പെട്ടെന്ന സഹപ്രവർത്തകയുടെ പരാതിയിൽ അറസ്റ്റിലായ  ക്രൈം നന്ദകുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. (വിശദമായി വായിക്കാം)

1:24 PM IST:

സ്വര്‍ണ കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് നിയമസഭ ചര്‍ച്ച ചെയ്യുന്നു. രണ്ട് മണിക്കൂറാണ് ചര്‍ച്ച. 15 അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നത്. 

1:08 PM IST:

 സഭയിലെ അംഗങ്ങൾ മാത്രം അല്ല, സഭ ഗാലറിയിൽ നിന്നു ചില മാധ്യമ പ്രവർത്തകരും ദൃശ്യം പകർത്തി. ഇത് സഭയോടുള്ള അവഹേളനം
: മാധ്യമ പ്രവർത്തകർ സ്വാതന്ത്രം ദുരുപയോഗം ചെയ്തു.ഭാവിയിൽ ആവർത്തിച്ചാൽ അവകാശ ലംഘന പ്രകാരം നടപടി ഉണ്ടാകും

1:05 PM IST:

പെരുപ്പിച്ച വാർത്ത ആണ് മാധ്യമങ്ങൾ ഇന്നലെ നൽകിയത്. സഭ tv സെൻസറിങ്ങിനെ  ന്യായീകരിച്ചു സ്പീക്കർ..ചോദ്യോത്തര വേളയിൽ സംസാരിക്കുന്ന  അംഗങ്ങളുടെ ദൃശ്യങ്ങൾ നൽകുന്നത് ആണ് ചട്ടം.2002 ലെ മാർഗ നിർദേശ പ്രകാരം ആണ് നടപടി എന്നും സ്പീക്കർ.

12:21 PM IST:

അന്ത്യം കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍. 90 വയസ്സായിരുന്നു.വിടവാങ്ങിയത് സംസ്ഥാനത്തെ  തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ്

12:12 PM IST:

കെ ബി ഗണേഷ് കുമാർ, മുകേഷ് അടക്കമുള്ള അമ്മ അംഗങ്ങൾക്കെതിരെ നടൻ ഷമ്മി തിലകൻ. അമ്മ സംഘടന നികുതി വെട്ടിച്ചുവെന്നും രജി സ്ട്രേഷൻ തട്ടിപ്പ് നടത്തിയെന്നും ഷമ്മി ആരോപിച്ചു

12:11 PM IST:

3556.കിലോ പൊടി വിതരണം ചെയ്തു.ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിൽ സുരക്ഷിതം അല്ലെന്ന് കണ്ടെത്തിയിട്ടും പിടിച്ചെടുത്തില്ല
6 മാസം മുതൽ 3 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് സുരക്ഷിതമല്ലാത്ത ഭക്ഷണം വിതരണം ചെയ്തു. ശബരിമലയിൽ അരവണ ടിന്നിൽ കാലഹരണ തിയ്യതി രേഖപെടുത്തിയില്ല

11:29 AM IST:

എറണാകുളം പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ.കഴിഞ്ഞ ആഴ്ച്ച ഷാജ് കിരണിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

11:27 AM IST:

ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ മെയിൽ വഴി ഉദ്യോഗസ്ഥരെ അറിയിച്ചു

10:44 AM IST:

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യവർഷം നടത്തിയ സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. കലക്ടറേറ്റിലെ റവന്യു വിഭാഗം സീനിയർ ക്ലർക്ക് കുണ്ടറ കാഞ്ഞിരകോട് രാജീവ് ഭവനിൽ ബിജു അഗസ്റ്റിനെയാണ് സസ്പെൻഡ് ചെയ്തത്.  ഇടുക്കി ജില്ല കളക്ടരാണ് നടപടിയെടുത്തത്. 

10:24 AM IST:

സ്വർണ്ണ ഡോളർ കടത്ത് കേസിൽ കോൺഗ്രസ് നൽകിയ അടിയന്തിര പ്രമേയം സഭ നിർത്തി ചർച്ച ചെയ്യും. ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയെ അറിയിച്ചു. ഒരു മണിക്ക് രണ്ട് മണിക്കൂർ സമയം ചർച്ച നടക്കും.

9:30 AM IST:

നയതന്ത്ര ബാഗേജിൽ സംശയങ്ങൾ ഒഴിയുന്നില്ല. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ബാഗേജ് മറന്നിരുന്നുവെന്ന ശിവശങ്കറിന്റെ മൊഴി പുറത്ത്. അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗ് പിന്നീട് എത്തിച്ചത് കോൺസൽ ജനറലിന്റെ സഹായത്തോടെയാണെന്നാണ് ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴി. തന്റെ ബാഗേജ് മറന്നില്ല എന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി. 

9:27 AM IST:

അട്ടപ്പാടിയിലെ പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്ന് കാണാതായ ആദിവാസി വിദ്യാർത്ഥിയെ കണ്ടെത്തി. ആനവായി ഊരിലെ ജിനേഷനെയാണ് ഇന്നലെ മുതൽ കാണാതായത്. അബ്ബന്നൂരിൽ നിന്നാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.

9:27 AM IST:

സാമ്പത്തിക സ്ഥിതിയിൽ ധവളപത്രമില്ല.  സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി. കടം ഇരിട്ടിയിൽ കൂടുതൽ വർധിച്ചു. കൊവിഡ് അടക്കമുള്ള പ്രതിസന്ധികൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് തിരിച്ചടിയായി. നികുതി പിരിവ് ഊർജിതമാക്കും- ധനമന്ത്രി 

8:11 AM IST:

സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി വിദേശ വായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാർശ ചെയ്തെന്ന് മുഖ്യമന്ത്രി. നിതി ആയോഗും കേന്ദ്ര റയിൽവേ മന്ത്രാലയവും ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെൻഡിച്ചർ വകുപ്പുകളും ആണ് പദ്ധതിക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന് ശുപാർശ നൽകിയത്. കെ റയിൽ കല്ലിടുന്നതിന് വേണ്ടി ചെലവായത് 1.33 കോടിയാണ്.  19691 കല്ലുകൾ വാങ്ങിയെന്നും 6744 കല്ലുകൾ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി.

7:22 AM IST:

രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അക്രമിക്കപ്പെട്ടതിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ.  എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. എസ്.എഫ്.ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രധാന്യത്തോടെ സുരക്ഷ നൽകിയില്ലെന്നുമാണ് കണ്ടെത്തല്‍.

7:59 AM IST:

കാസർകോട്ടെ പ്രവാസി യുവാവിന്റെ കൊലപാതകം അന്വേഷിക്കാൻ  പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. കാസർകോട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ, ക്രൈം റക്കോർഡ്സ് ബ്യൂറോ ഡി വൈ എസ് പി യു പ്രേമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ 14 പേരാണുള്ളത്. കുമ്പള ,മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ ഞായറാഴ്ചയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 

8:00 AM IST:

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന കേസിൽ ഇഡിക്ക് മുമ്പാകെ ഹാജരായി മൊഴി നൽകും. ഇത് അഞ്ചാം തവണയാണ് ഈ കേസിൽ ഇ.ഡിയുടെ ആവശ്യപ്രകാരം സ്വപ്ന ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസിൽ ഹാജരാകുന്നത്.

7:04 AM IST:

ജിഎസ്ടി കൗണ്‍സിലിന്‍റെ നാല്‍പ്പത്തിയേഴാമത് യോഗം ഇന്ന് ഛണ്ഡീഗഡില്‍ തുടങ്ങും. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് അവസാനിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ യോഗം നിര്‍ണായകമാണ്. 

8:00 AM IST:

നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് പൊലീസ് ഇന്നും തുടരും. ഇന്നലെ കേസിൽ വിജയ് ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് ഇന്നും തുടരും.

7:01 AM IST:

ജര്‍മനിയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനന്ത്രി നരേന്ദ്രമോദി നാട്ടിലേക്കുള്ള യാത്രാമാര്‍ഗം ഉച്ചകഴിഞ്ഞു യുഎഇയിലെത്തും. അന്തരിച്ച യുഎഇ മുന്‍പ്രസിഡന്‍റിന് അനുശോചനം രേഖപ്പെടുത്താനെത്തുന്ന പ്രധാനമന്ത്രി പ്രവാചക നിന്ദയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഷേധം തണുപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സമൂഹം

6:56 AM IST:

സ്വർണക്കടത്ത് കേസിൽ അഞ്ചാം തവണയും ഇഡിക്ക് മൊഴി നൽകാൻ സ്വപ്ന. ഗൂഢാലോചന കേസിൽ സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ. കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റിന് നീക്കമെന്ന് സ്വപ്നയുടെ പ്രതികരണം 

6:55 AM IST:

ഓൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിനു പിന്നാലെ സുബൈറിനെ ദില്ലി പൊലീസ് രാത്രിയിൽ ബുറാഡിയിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു. 2018 ല്‍ നടത്തിയ ട്വീറ്റ് മതവിദ്വേഷം വളര്‍ത്തുന്നതെന്ന് ആരോപിച്ചാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് എഫ്ഐആറിന്റെ പക‍ർപ്പു പോലും നൽകുന്നില്ലെന്ന് ഓള്‍ട്ട് ന്യൂസ് അറിയിച്ചു. 

6:24 AM IST:

 നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വിധി പറയും. ഉച്ചക്ക് മൂന്ന് മണിക്കാണ് വിധി പറയുക. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം

6:23 AM IST: