Malayalam Live News: കൊടും ചൂടിന് ശമനമില്ല; മഹാരാഷ്ട്രയിൽ 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു

Malayalam News Live updates 17 April 2023 kgn

മഹാരാഷ്ട്രയിൽ സർക്കാർ പരിപാടിക്കിടെ സൂര്യാഘാതമേറ്റ് 11 പേർക്ക് ദാരുണാന്ത്യം. പരിപാടി കാണാനെത്തിയ 600ഓളം പേർക്കാണ് സൂര്യാഘാതമേറ്റത്. മഹാരാഷ്ട്രാ ഭൂഷൺ അവാർഡ് ദാന ചടങ്ങിനിടെയാണ് വൻ ദുരന്തമുണ്ടായത്. നവിമുംബൈയിലെ ഘാർഖറിൽ നടന്ന പരിപാടികാണാൻ ലക്ഷക്കണക്കിന് പേരാണ് എത്തിയിരുന്നത്. പൊരിവെയിലത്ത് മണിക്കൂറുകളോളം നിൽക്കേണ്ടി വന്നതാണ് ദുരന്തത്തിലേക്ക് നയിച്ചത്. തളർന്ന് വീണവരെ നവിമുംബൈയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഘാടനത്തിലെ പിഴവാണ് ദുരന്തത്തിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഐപികളടക്കം ആയിരത്തോളം പേ‍ർക്ക് മാത്രമാണ് കൊടും വെയിലിലും പന്തൽ ഒരുക്കിയിരുന്നത്. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ സംസ്ഥാന സർക്കാർ സഹായ ധനം പ്രഖ്യാപിച്ചു.

7:34 AM IST

ഒടുവിൽ മൃതദേഹം മാറ്റി

സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ ആംബുലൻസ് എത്തിച്ച് മൃതദേഹം മാറ്റുകയായിരുന്നു. മരണം സംഭവിച്ച്  24 മണിക്കൂറിനു ശേഷമാണ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റാനായത്.  കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യയും മകളും ഫ്ലാറ്റിന്റെ ബേസ്മെന്റിലാണുള്ളത്. പ്രദേശത്ത് സംഘർഷം തുടരുകയാണ്. 

7:32 AM IST

സാവഡിയുടെ വഴിയെ ഷെട്ടാറും...

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ബിജെപി വിട്ട മുൻ മുഖ്യമന്ത്രപി 67 കാരനായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ മത്സരിച്ചേക്കും. രാജ്യസഭാ സീറ്റും ഗവർണർ പദവിയും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതൊന്നും സ്വീകരിക്കാതെ അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാനുറച്ച് മുന്നോട്ട് പോയി. എന്നാൽ കോൺഗ്രസ് നേതാക്കൾ ഇന്നലെ രാത്രി മണിക്കൂറുകളോളം ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം കോൺഗ്രസിന് വേണ്ടി ഹുബ്ബള്ളി സീറ്റിൽ മത്സരിക്കാമെന്ന് വ്യക്തമാക്കി. ഇന്ന് മല്ലികാർജ്ജുൻ ഖർഗെ വിളിച്ച വാർത്താ സമ്മേളനത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും.

7:29 AM IST

വന്ദേ ഭാരതിന്റെ പരീക്ഷണ ഓട്ടം

വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി. 5.10 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ 7.20 ന് കോട്ടയത്ത് എത്തി. തമ്പാനൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് കണ്ണൂരിലെത്തും. 

7:27 AM IST

ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേർ അറസ്റ്റിൽ

താമരശ്ശേരിയിൽ നിന്നും പ്രവാസിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കാസർകോട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘമാണ് ഇവർ. 

7:26 AM IST

സൂര്യാഘാതമേറ്റ് 11 മരണം

മഹാരാഷ്ട്രാ ഭൂഷൺ അവാർഡ് ദാന ചടങ്ങിനിടെ സൂര്യാഘാതമേറ്റ് പരിപാടിക്കായെത്തിയ 11 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി. 600ഓളം പേർക്ക് സൂര്യാഘാതം ഏറ്റിരുന്നു. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. മണിക്കൂറുകളോളം വെയിലത്ത് നിന്നാണ് ലക്ഷക്കണക്കിന് പേർ പരിപാടി കണ്ടത്. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ സംസ്ഥാന സർക്കാർ സഹായ ധനം പ്രഖ്യാപിച്ചു. 
 
7:34 AM IST:

സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ ആംബുലൻസ് എത്തിച്ച് മൃതദേഹം മാറ്റുകയായിരുന്നു. മരണം സംഭവിച്ച്  24 മണിക്കൂറിനു ശേഷമാണ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റാനായത്.  കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യയും മകളും ഫ്ലാറ്റിന്റെ ബേസ്മെന്റിലാണുള്ളത്. പ്രദേശത്ത് സംഘർഷം തുടരുകയാണ്. 

7:32 AM IST:

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ബിജെപി വിട്ട മുൻ മുഖ്യമന്ത്രപി 67 കാരനായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ മത്സരിച്ചേക്കും. രാജ്യസഭാ സീറ്റും ഗവർണർ പദവിയും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതൊന്നും സ്വീകരിക്കാതെ അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാനുറച്ച് മുന്നോട്ട് പോയി. എന്നാൽ കോൺഗ്രസ് നേതാക്കൾ ഇന്നലെ രാത്രി മണിക്കൂറുകളോളം ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം കോൺഗ്രസിന് വേണ്ടി ഹുബ്ബള്ളി സീറ്റിൽ മത്സരിക്കാമെന്ന് വ്യക്തമാക്കി. ഇന്ന് മല്ലികാർജ്ജുൻ ഖർഗെ വിളിച്ച വാർത്താ സമ്മേളനത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും.

7:29 AM IST:

വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി. 5.10 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ 7.20 ന് കോട്ടയത്ത് എത്തി. തമ്പാനൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് കണ്ണൂരിലെത്തും. 

7:27 AM IST:

താമരശ്ശേരിയിൽ നിന്നും പ്രവാസിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കാസർകോട് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘമാണ് ഇവർ. 

7:26 AM IST: