Malayalam News Live: അഭിമാന പദ്ധതികളുടെ തുടക്കം: പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്

News in Malayalam live updates Vande Bharat Pm Modi kgn

വന്ദേഭാരത് ട്രെയിൻ ഫ്ലാഗോഫ് ഉൾപ്പടെ ബൃഹത് പദ്ധതികൾക്ക് പച്ചക്കൊടി വീശാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. രാവിലെ 10.10ന് മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. 10.30നാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗോഫ്. 11 മണിക്ക് സെൻട്രൽ  സ്റ്റേഡിയത്തിൽ റയിൽവേയുടെ വിവിധ വികസന പദ്ധതികളും കൊച്ചി വാട്ടർ മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്പതരയോടെയാകും കൊച്ചിയിൽ നിന്ന് പ്രധാനമന്ത്രി തിരിക്കുക. 

7:33 AM IST

നിതീഷ് കുമാർ കെസിആറിന്റെ സമയം തേടി

പ്രതിപക്ഷ ഐക്യ ചർച്ചകളുമായി മുന്നോട്ട് പോകുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻറെ സമയം തേടി. ഹൈദരാബാദിലെത്തി റാവുവിനെ കാണും. ജഗൻമോഹൻ റെഡ്ഡിയെ കാണാനും നിതീഷ് ശ്രമം തുടങ്ങി. പ്രതിപക്ഷ യോഗം ബീഹാറിൽ ചേരുന്നതിനെ കോൺഗ്രസ് എതിർക്കില്ല

7:32 AM IST

സേന പിൻമാറ്റത്തിന് ധാരണയില്ല

ഇന്ത്യ ചൈന ചർച്ചയിൽ സേന പിൻമാറ്റത്തിന് ധാരണയുണ്ടായില്ല. ദെപ്സാങ് മേഖലയിലെ പിൻമാറ്റം ഉടൻ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചൈന ഇതിൽ കൂടുതൽ ചർച്ചകൾ നിർദ്ദേശിച്ചു. പ്രതിരോധമന്ത്രിമാരുടെ ചർച്ചയിൽ വിഷയം ഉയർന്നു വരും.

5:58 AM IST

മാമുകോയയെ കോഴിക്കോട്ടേക്ക് മാറ്റി

ഹൃദയാഘാതത്തെ തുടർന്ന് നടൻ മാമുക്കോയ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞു വീണ മാമുക്കോയയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

7:33 AM IST:

പ്രതിപക്ഷ ഐക്യ ചർച്ചകളുമായി മുന്നോട്ട് പോകുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻറെ സമയം തേടി. ഹൈദരാബാദിലെത്തി റാവുവിനെ കാണും. ജഗൻമോഹൻ റെഡ്ഡിയെ കാണാനും നിതീഷ് ശ്രമം തുടങ്ങി. പ്രതിപക്ഷ യോഗം ബീഹാറിൽ ചേരുന്നതിനെ കോൺഗ്രസ് എതിർക്കില്ല

7:32 AM IST:

ഇന്ത്യ ചൈന ചർച്ചയിൽ സേന പിൻമാറ്റത്തിന് ധാരണയുണ്ടായില്ല. ദെപ്സാങ് മേഖലയിലെ പിൻമാറ്റം ഉടൻ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചൈന ഇതിൽ കൂടുതൽ ചർച്ചകൾ നിർദ്ദേശിച്ചു. പ്രതിരോധമന്ത്രിമാരുടെ ചർച്ചയിൽ വിഷയം ഉയർന്നു വരും.

5:58 AM IST: