നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ച രാവിലെ മുതല്‍ ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ കുതിപ്പ് തുടരുകയാണ് ഏഷ്യാനെറ്റ് ന്യൂസ്
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കൊടുമ്പിരി കൊണ്ടിരിക്കേ ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ ഏഷ്യാനെറ്റ് ന്യൂസ് നമ്പര്‍ 1. നിലമ്പൂര്‍ വോട്ടെണ്ണലിന്‍റെ അപ്‌ഡേറ്റുകളും വാര്‍ത്തകളും അറിയാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനെയാണ്. ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ ഇന്ത്യ വിഭാഗത്തില്‍ asianet news live എന്ന കീവേഡ് ഒന്നാമത് ലീഡ് ചെയ്യുന്നു. അതേസമയം, ഗൂഗിള്‍ ട്രെന്‍ഡ്‌സിലെ കേരള വിഭാഗത്തിലും asianet news live എന്ന കീവേഡ് തന്നെയാണ് തലപ്പത്തുള്ളത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പടയോട്ടം.
ചിത്രം: ഗൂഗിള്‍ ട്രെന്‍ഡ്‌സ് ഇന്ത്യ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ച രാവിലെ മുതല്‍ ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ കുതിപ്പ് തുടരുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. തെരഞ്ഞെടുപ്പ് ഗോദയില്‍ ഏഷ്യാനെറ്റ് ന്യൂസിനുള്ള അനുഭവവും കൃത്യതയും മലയാളികള്‍ അംഗീകരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഗൂഗിള്‍ ട്രെന്‍ഡ്‌സിലെ സെര്‍ച്ച് ഫലങ്ങള്‍ കാട്ടുന്നത്. ഗൂഗിളിന്‍റെ ടിവി സെര്‍ച്ച് ട്രെന്‍ഡിംഗിലും മലയാള മാധ്യമങ്ങളില്‍ വ്യക്തമായ ലീഡ് നേടി ബഹുദൂരം മുന്നില്‍ കുതിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.
ചിത്രം: ഗൂഗിള്‍ ട്രെന്‍ഡ്‌സ് കേരള വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്
ചിത്രം: ടിവി സെര്‍ച്ച് ട്രെന്‍ഡിലും ഏഷ്യാനെറ്റ് ന്യൂസ് തരംഗം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം തത്സമയം കാണാം