Asianet News MalayalamAsianet News Malayalam

നമ്പർ പ്ലേറ്റില്ല, പൊലീസ് കൈകാണിച്ചപ്പോൾ "ഇടിച്ചുതെറിപ്പിക്കടാ അവനെ" എന്ന് ആക്രോശം; പിടിയിലായവരിൽ 2 കുട്ടികളും

റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിലെ ഒരാളെ ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്

no number plate for bikes when police tried to stop them on road he hit a policeman and tried to escape
Author
First Published Apr 28, 2024, 4:45 AM IST

ഇടുക്കി: കട്ടപ്പന ഇരട്ടയാറിൽ വാഹന പരിശോധനക്കിടെ പൊലീസുകാരെ ബൈക്ക് കൊണ്ട് ഇടിച്ചുതെറിപ്പിച്ച് യുവാക്കൾ. കട്ടപ്പന സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ മനു പി ജോണിനാണ് പരുക്കേറ്റത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കട്ടപ്പന സബ് ഇൻസ്പെക്ടർ എൻ.ജെ. സുനേഖിന്റെ നേതൃത്വത്തിൽ ഇരട്ടയാറിൽ വാഹന പരിശോധന നടത്തുന്നതിടെ ആയിരുന്നു സംഭവം. നമ്പർ പ്ലേറ്റ് ഇല്ലാത്ത രണ്ട് ബൈക്കുകളിലായി മൂന്നു പേർ ഇരട്ടയാർ - തുളസിപ്പാറ റോഡിലൂടെ അമിത വേഗതയിൽ സ്ഥലത്ത് എത്തി. പോലീസുകാർ വാഹനം നിർത്താൻ ആവശ്യപ്പെട്ട് കൈ കാണിച്ചപ്പോൾ "ഇടിച്ചുതെറിപ്പിക്കടാ അവനെ" എന്ന് ആക്രോശിച്ചുകൊണ്ട് ബൈക്കുമായി ഇവർ പായുകയായിരുന്നു.

പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന മനു പി ജോണിനെ ഇടിച്ചുതെറിപ്പിച്ചാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. മനുവിന്റെ ഇരുകൈകൾക്കും കാലിനും പരുക്കേറ്റു. സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് പിടികൂടി.മറ്റ് രണ്ടു പേർ ഇരട്ടയാർ ടൗണിൽ വച്ചാണ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios