Asianet News MalayalamAsianet News Malayalam

'സ്‌കൂളിന് നേരെ സംഘപരിവാര്‍ ആക്രമണം'; രേവന്ത് റെഡ്ഢിയുമായി ഫോണില്‍ സംസാരിച്ചെന്ന് പ്രതിപക്ഷ നേതാവ് 

കര്‍ശന നടപടി സ്വീകരിക്കാന്‍ ഇതിനോടകം പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് രേവന്ത് റെഡ്ഢി അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്.

telangana school attack vd satheesan says he spoke to revanth reddy
Author
First Published Apr 18, 2024, 11:33 PM IST

തിരുവനന്തപുരം: തെലങ്കാനയില്‍ സംഘപരിവാര്‍ സ്‌കൂള്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി ഫോണില്‍ സംസാരിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അക്രമി സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് രേവന്ത് റെഡ്ഢിയോട് ആവശ്യപ്പെട്ടു. കര്‍ശന നടപടി സ്വീകരിക്കാന്‍ ഇതിനോടകം പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് രേവന്ത് റെഡ്ഢി അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

'ഏപ്രില്‍ 16നാണ് കാത്തലിക് മാനേജ്മെന്റിന് കീഴിലുള്ള സെന്റ്. മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെ സംഘപരിവാര്‍ ആക്രമണമുണ്ടായത്. കാവി വസ്ത്രങ്ങള്‍ ധരിച്ച് ജയ് ശ്രീറാം വിളികളുമായി എത്തിയ സംഘം ഗേറ്റിന് മുന്നില്‍ സ്ഥാപിച്ചിരുന്ന മദര്‍ തെരേസയുടെ പ്രതിമയ്ക്ക് നേരെ കല്ലേറ് നടത്തുകയും സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.' അക്രമത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് തെലങ്കാന മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. 

'അവർ 50 പേർ, വിപുലമായ അധികാരങ്ങൾ, രഹസ്യസ്വഭാവ റിപ്പോർട്ടിംഗ്'; തിരഞ്ഞെടുപ്പ് നിരീക്ഷകരെ കുറിച്ച് സഞ്ജയ് കൗള്‍ 
 

Follow Us:
Download App:
  • android
  • ios