അക്രമി എവിടെ പൊലീസേ? നടുറോഡിൽ സ്ത്രീയെ ആക്രമിച്ച പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

Synopsis
മ്യൂസിയത്ത് നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി ഉള്‍പ്പെടെ മുമ്പ് സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതികളെ ഇന്നലെ ചോദ്യം ചെയ്തു
തിരുവനന്തപുരം: പേട്ട മൂലവിളാകത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിയെ തിരിച്ചറിയാനാകാതെ പൊലിസ്. പ്രതി സഞ്ചരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലെല്ലാം പൊലിസ് പരിശോധിച്ചുവരുകയാണ്. ദൃശ്യങ്ങളിലൊന്നും വാഹനത്തിൽ നമ്പർ വ്യക്തമായി ലഭിച്ചിട്ടില്ലെന്നാണ് വിവരം. മ്യൂസിയത്ത് നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി ഉള്‍പ്പെടെ മുമ്പ് സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതികളെ ഇന്നലെ ചോദ്യം ചെയ്തു.ഈ മാസം 13ന് രാത്രിയാണ് സ്ത്രീക്കു നേരെ ആക്രമണം നടന്നത്. മൂന്നു ദിവസത്തിന് ശേഷമാണ് കേസെടുക്കാൻ പൊലിസ് തയ്യാറായത്. എട്ടു ദിവസത്തിന് ശേഷവും ഇരുട്ടിൽതപ്പുകയാണ് പൊലിസ്
നടുറോഡിൽ സ്ത്രീക്കെതിരെ അതിക്രമം, വിവരമറിയിച്ചിട്ടും അനങ്ങിയില്ല; രണ്ട് പൊലീസുകാര്‍ക്ക് സസ്പെൻഷൻ