Asianet News MalayalamAsianet News Malayalam

ഗവർണറും സർക്കാരും തമ്മിൽ അഡ്ജസ്റ്റ്മെന്‍റ്,ചിന്തയുടെ പിഎച്ച്ഡി വിവാദം ഗുരുതരമെന്നും വി ഡി സതീശൻ

ഭാരത് ജോഡോ യാത്രയുടെ തുടക്കത്തിൽ സിപിഎം രാഹുൽ ഗാന്ധിയെ അപമാനിക്കാൻ ശ്രമിച്ചു. ബിജെപിയോട് ഒപ്പം ചേർന്നു. കണ്ടെയ്നർ ജാഥ എന്ന് വിളിച്ചുവെന്നും സതീശൻ പറഞ്ഞു

VD Satheesan says adjustment between governor and government, Chinta's PhD controversy is serious
Author
First Published Jan 29, 2023, 9:54 AM IST


കൊച്ചി : ഗവർണർ വിഷയത്തിൽ  പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു .സർക്കാരും ഗവർണറും തമ്മിൽ അഡ്ജസ്റ്റ്മെൻ്റ്.കേരളത്തിലെ സി പി എമ്മും ദില്ലിയിലെ സംഘപരിവാറിനും ഇടയിൽ ഇടനിലക്കാരുണ്ട്. ഇവർ ആരെന്ന് ഇപ്പോൾ പറയുന്നില്ല . സർക്കാർ പ്രതിരോധത്തിലാകുമ്പോൾ ഗവർണർ വിവാദമുണ്ടാക്കി രക്ഷിക്കുംകേരളത്തിൽ ഭരണ സ്തംഭനമെന്ന് ഗണേഷ് കുമാർ പറഞ്ഞത് ശരിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചിന്ത ജെറോമിന്‍റെ പി എച്ച് ഡി വിവാദത്തിൽ രാഷ്ട്രീയ മാനം നൽകേണ്ടതില്ല. അത് സിപിഎമ്മും സർവകലാശാലയും പരിശോധിക്കട്ടെ. ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണം ആണ്

ഭാരത് ജോഡോ യാത്രയുടെ തുടക്കത്തിൽ സിപിഎം രാഹുൽ ഗാന്ധിയെ അപമാനിക്കാൻ ശ്രമിച്ചു. ബിജെപിയോട് ഒപ്പം ചേർന്നു. കണ്ടെയ്നർ ജാഥ എന്ന് വിളിച്ചു. . ദേശീയ നേതൃത്വത്തേക്കാൾ വലിയ നേതൃത്വമായി സംസ്ഥാനം മാറി .സിപിഎമ്മിന്റെ ദേശീയ നേതൃത്വം കേരള സിപിഎമ്മിന്‍റെ ചൊൽപ്പടിയിൽ ആണെന്നും വിഡി സതീശൻ പറഞ്ഞു.

ജോഡോ യാത്ര:പ്രതിപക്ഷ കക്ഷികളുടെ നിസഹകരണത്തിൽ വിമർശനം ഉന്നയിച്ച് കെസി വേണുഗോപാൽ,അനിലിനെ തള്ളി ചാണ്ടി ഉമ്മൻ

Follow Us:
Download App:
  • android
  • ios