Asianet News MalayalamAsianet News Malayalam

മരം മുറിക്കാനുള്ള പാസിന് ഒന്നേകാൽ ലക്ഷം കൈക്കൂലി ചോദിച്ചു; വില്ലേജ് ഓഫീസർ പിടിയിൽ

തമിഴ്നാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി വിജിലൻസ് സംഘമാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്. പ്രതികളെ നാളെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

 

 

village officer arrested for demanding bribe in idukki
Author
Idukki, First Published Oct 28, 2021, 9:43 PM IST

ഇടുക്കി: കൈക്കൂലി (bribe) വാങ്ങുന്നതിനിടെ ഇടുക്കി വട്ടവട വില്ലേജ് ഓഫീസറും സഹപ്രവ‌‌‌‍‌ർത്തകനും പിടിയിൽ. വട്ടവട വില്ലേജ് ഓഫീസ‌‌ർ (village officer) സിയാദ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ അനീഷ് എന്നിവരാണ് പിടിയിലായത്. മരംമുറിക്കാനുള്ള പാസ് അനുവദിക്കുന്നതിനായി അപേക്ഷകനിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

Read More: ബില്ല് മാറാന്‍ 25000 രൂപ കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പിആർഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
 

സിയാദും അനീഷും കൈക്കൂലി ആവശ്യപ്പെട്ട അപേക്ഷകൻ വിജിലൻസിനെ (vigilence) സമീപിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി വിജിലൻസ് സംഘമാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്. പ്രതികളെ നാളെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.


Read More: കൈക്കൂലിപ്പണം സൂപ്പര്‍മാര്‍ക്കറ്റിലെ കൗണ്ടറില്‍, പിടിയിലായ എഎംവിഐയുടെ സൂത്രപ്പണികള്‍ പലവിധം!

Read More: ഓഫീസ് വാടകയിലും ഗൂഢാലോചന, കൈക്കൂലിപ്പണം തേടി മോഷ്‍ടാവും എത്തി; ദുരൂഹമായൊരു ആര്‍ടിഒ ഓഫീസ്!
 

Read More: കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ വിജിലൻസ് പിടിയിൽ
 

Read More: മുത്തങ്ങയിലെ പകൽക്കൊള്ള, കൈക്കൂലി കൊടുത്താൽ ആർടിപിസിആർ ഇല്ലാതെ കർണാടക അതിർത്തി കടക്കാം! ദൃശ്യങ്ങൾ പുറത്ത്

 

 

 

Follow Us:
Download App:
  • android
  • ios