Asianet News MalayalamAsianet News Malayalam

വോട്ടിംഗ് മെഷീനിലെ ക്രമക്കേട്:പരാതി വസ്തുതാ വിരുദ്ധം, വോട്ടർക്കെതിരെ നിയമ നടപടിയെന്ന് കോഴിക്കോട് കലക്ടര്‍

തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

wrong complaint on voting machine will take irregularity legal action against voter says kozhikode collector
Author
First Published Apr 26, 2024, 11:11 AM IST

കോഴിക്കോട്:  പോളിംഗ് ദിവസമുയർന്ന വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധമാണെന്നും തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍. നോർത്ത് മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നുവെന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് ടെസ്റ്റ് വോട്ട് നടത്തിയത്. ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് വ്യക്തമായി. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.  

ജാഗ്രത പാലിക്കണം, അത് മന്ത്രിയായാലും നേതാക്കൾ ആയാലും; ഇടതുമുന്നണിക്ക് എന്നും മതവർഗീയ വിരുദ്ധ നിലപാട്: റിയാസ്

കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ എണ്‍പത്തി മൂന്നാം നമ്പര്‍ ബൂത്തില്‍ സമാനമായ പരാതി ഉന്നയിക്കപ്പെട്ടുവെങ്കിലും ടെസ്റ്റ് വോട്ട് ചെയ്യാന്‍ പരാതിക്കാരന്‍ വിസമ്മതിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു. 

Kerala Lok Sabha Election 2024 LIVE : വോട്ടിന് നീണ്ട ക്യൂ, പോളിംഗ് ഉയരുന്നു, സമാധാനപരം

 

 

 


 

Follow Us:
Download App:
  • android
  • ios