Asianet News MalayalamAsianet News Malayalam

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ, വൃക്ക നൽകാൻ പഞ്ചായത്ത് പ്രസിഡന്‍റ് തയ്യാർ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

ബ്ലെസ്സി ഏഞ്ചലെന്ന 25കാരിയാണ് ചികിത്സക്ക് സഹായം തേടുന്നത്. സാമ്പത്തിക പ്രയാസത്തിനിടയിലും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തി ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് വൃക്കരോഗം മൂര്‍ച്ഛിച്ചത്.

Young lady doctor two kidney failure panchayat president willing to donate kidney but need financial aid for surgery
Author
First Published May 7, 2024, 11:55 AM IST

തിരുവനന്തപുരം: രണ്ട് വൃക്കകളും തകരാറിലായ തിരുവനന്തപുരം വെള്ളറടയിലെ യുവ വനിതാ ഡോക്ടര്‍ക്ക് വൃക്ക നല്‍കാൻ സന്നദ്ധത അറിയിച്ച് തമിഴ്നാട്ടിലെ ജനപ്രതിനിധി. തമിഴ്നാട് മാങ്കോട് പ‍ഞ്ചായത്ത് പ്രസിഡന്‍റ് രാജൻ വൃക്ക നല്‍കാൻ തയ്യാറാണെങ്കിലും ശസ്ത്രക്രിയക്കുള്ള പണം ഡോക്ടര്‍ക്ക് കണ്ടെത്താനാവുന്നില്ല.

ബ്ലെസ്സി ഏഞ്ചലെന്ന 25കാരിയാണ് ചികിത്സക്ക് സഹായം തേടുന്നത്. സാമ്പത്തിക പ്രയാസത്തിനിടയിലും റഷ്യയില്‍ നിന്ന് എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയ ബ്ലെസ്സി ഏഞ്ചലിന് നാട്ടിലെത്തി ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് വൃക്കരോഗം മൂര്‍ച്ഛിച്ചത്. ഡയാലിസിസിലൂടെയാണ് ജീവൻ നിലനിര്‍ത്തുന്നത്. തിരുവന്തപുരത്തെ ചികിത്സക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്.

യോജിക്കുന്ന വൃക്ക തേടിയുള്ള അന്വേഷണത്തിനിടെയാണ് സമീപ പഞ്ചായത്ത് പ്രസിഡന്‍റായ രാജൻ വൃക്ക നല്‍കാൻ സന്നദ്ധനായി സ്വയം മുന്നോട്ട് വന്നത്. അപ്പോഴും ശസ്ത്രക്രിയക്കുള്ള പണം ഈ യുവ ഡോക്ടര്‍ക്ക് താങ്ങാവുന്നതല്ല. എം ബി ബി എസ് പഠനത്തിന് എടുത്ത 40 ലക്ഷത്തോളം രൂപയുടെ ബാങ്ക് വായ്പ്പ തന്നെ കുടിശ്ശികയാണ്.

ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ ലഭിച്ച വീട് മാത്രമാണ് ബ്ലെസി ഏഞ്ചലിന് സ്വന്തമായിട്ടുള്ളത്. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സക്കുമായി ആവശ്യമായ 50 ലക്ഷത്തിലധികം രൂപ സ്വരൂപിക്കാൻ നാട്ടുകാര്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഭീമമായ തുക കണ്ടെത്താൻ ഇവരും ബുദ്ധിമുട്ടുകയാണ്.


അക്കൗണ്ട് നമ്പര്‍ - 36027528412

ഐഎഫ്‍എസ്‍സി - SBIN0010691

ഗൂഗിള്‍ പേ - 8921041071

പാർക്കിൽ കളിക്കവേ അഞ്ചു വയസ്സുകാരിയെ ആക്രമിച്ച് റോട്ട്‌വീലർ നായകൾ, ഗുരുതര പരിക്ക്, അഴിച്ചുവിട്ട ഉടമ അറസ്റ്റിൽ

Latest Videos
Follow Us:
Download App:
  • android
  • ios