Asianet News MalayalamAsianet News Malayalam

ഡാന്‍സ് ചെയ്യുന്നതിലൂടെ വണ്ണം കുറയ്ക്കാൻ കഴിയുമോ? നിങ്ങളറിയേണ്ടത്...

നൃത്തം ഏറ്റവും രസകരമായ ഫിറ്റ്നസ് വ്യായാമങ്ങളിൽ ഒന്നാണ്. ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും നൃത്തം ചെയ്യുന്നത് നല്ലതാണ്. പതിവായി ഡാന്‍സ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...  
 

can you lose weight by dancing
Author
First Published Feb 6, 2024, 10:33 AM IST

നൃത്തം ചെയ്യാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. നൃത്തം സ്വന്തം തൊഴിൽ മേഖല ആയി പിന്തുടരാൻ ആഗ്രഹിക്കുന്നവരുമുണ്ട്. ഇടവേളകളെ ആനന്ദമാക്കാന്‍ ഡാന്‍സ് ചെയ്യുന്നവരുമുണ്ട്.  നൃത്തം ഏറ്റവും രസകരമായ ഫിറ്റ്നസ് വ്യായാമങ്ങളിൽ ഒന്നാണ്. ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും നൃത്തം ചെയ്യുന്നത് നല്ലതാണ്. പതിവായി ഡാന്‍സ് ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...  

ഒന്ന്...

അമിത വണ്ണമാണ് ഇന്ന് പലരുടെയും പ്രശ്നം. പതിവായി നൃത്തം ചെയ്യുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. നൃത്തം ഒരു മികച്ച കാർഡിയോ വ്യായാമമാണ്. അതിനാല്‍ പതിവായി ഡാന്‍സ് ചെയ്യുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. കലോറിയെ കത്തിക്കാന്‍ ഇവ സഹായിക്കും. അതിനാല്‍ ജിമ്മില്‍ പോകാന്‍ മടിയുള്ളവര്‍ക്ക് വീട്ടിലിരുന്ന് നൃത്തം ചെയ്യുന്നത് ഗുണം ചെയ്തേക്കാം. 

രണ്ട്... 

പതിവായി നൃത്തം ചെയ്യുന്നത് ഹൃദയമിടിപ്പ് സന്തുലിതമാക്കുകയും രക്തയോട്ടം മെച്ചപ്പെടുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും അരമണിക്കൂറിലധികം നൃത്തം ചെയ്യുന്ന ആളുകൾക്ക് ഹൃദ്രോ​ഗ സാധ്യത കുറയുന്നതായി പഠനങ്ങളും പറയുന്നു. അതിനാല്‍ നൃത്തം പതിവാക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്... 

സൂംബ, എയ്‌റോബിക്‌സ് എന്നിവയെല്ലാം നൃത്തത്തിന്റെയും വ്യായാമത്തിന്റെയും രൂപങ്ങളാണ്.  നൃത്തം നിങ്ങളുടെ പേശികളുടെ ശക്തി വർദ്ധിപ്പിക്കാനും വയറു കുറയ്ക്കാനും ഗുണം ചെയ്യും. അതിനാല്‍ ഇവയൊക്കെ പരിശീലിക്കാം. 

നാല്... 

ശരീരത്തിന്‍റെ വഴക്കം അഥവാ flexibility മെച്ചപ്പെടുത്താനും ഡാന്‍സ് ചെയ്യുന്നത് ഗുണം ചെയ്തേക്കാം. ശരീരത്തിന് ഉറപ്പ് വരാനും ഇത് സഹായിക്കും. 

അഞ്ച്...

ഇന്ന് പലരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം സ്ട്രെസ് കുറയ്ക്കാനും നൃത്തം ചെയ്യുന്നത് സഹായിക്കും. 
നൃത്തത്തിന് സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും കഴിയും. കൂടാതെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. 

Also read: ദിവസവും ഈ മൂന്ന് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios