മുഖത്തെ ചുളിവുകളും വരകളും മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട പാക്കുകള്‍

Synopsis
പ്രായമാകുന്നത് കൊണ്ടും അതുപോലെ നിർജ്ജലീകരണം, മോശം ഭക്ഷണക്രമം, പുകവലി, അമിതമായി സൂര്യപ്രകാശം ഏല്‍ക്കുക തുടങ്ങിയവ മൂലവും മുഖത്ത് ചുളിവുകൾ ഉണ്ടാകാം.
പ്രായമാകുന്നത് കൊണ്ടും അതുപോലെ നിർജ്ജലീകരണം, മോശം ഭക്ഷണക്രമം, പുകവലി, അമിതമായി സൂര്യപ്രകാശം ഏല്‍ക്കുക തുടങ്ങിയവ മൂലവും മുഖത്ത് ചുളിവുകൾ ഉണ്ടാകാം. മുഖത്തെ ചുളിവുകളും വരകളും മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട പാക്കുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. കറ്റാർവാഴ ഫേസ് പാക്ക്
കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്‍റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചർമ്മത്തില്‍ ജലാംശം നൽകുകയും മുഖത്ത് ചുളിവുകളും വരകളും മാറ്റാന്‍ സഹായിക്കുകയും ചെയ്യും.
2. തൈര്
മുഖത്ത് തൈര് ഉപയോഗിക്കുന്നതും ചര്‍മ്മത്തില്‍ ജലാംശം മെച്ചപ്പെടുത്താന്‍ സഹായിക്കും. തൈരിലെ ലാക്റ്റിക് ആസിഡിന്‍റെ ഉള്ളടക്കം മുഖത്തെ ചുളിവുകള്‍, കറുത്ത പാടുകൾ, എന്നിവ കുറയ്ക്കാന്‍ ഗുണം ചെയ്യും.
3. മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ളയ്ക്ക് ചർമ്മത്തിന്‍റെ ദൃഢത വര്‍ധിപ്പിക്കാനും നേർത്ത വരകളെ കുറയ്ക്കാനുമുള്ള കഴിവുണ്ട്. അതിനാല്‍ മുഖത്ത് മുട്ടയുടെ വെള്ള പുരട്ടാം. 15 മിനിറ്റിന് ശേഷം ഇവ കഴുകി കളയാം.
4. വാഴപ്പഴം മാസ്ക്
വാഴപ്പഴം ഉടച്ച് മുഖത്ത് പുരട്ടുന്നതും മുഖത്തെ ചുളിവുകളും വരകളും മാറ്റാന്‍ സഹായിക്കും.
5. കോഫി
കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും മുഖത്തെ ചുളിവുകളെ തടയാന്‍ സഹായിക്കും.