Asianet News MalayalamAsianet News Malayalam

ശരീര ദുർഗന്ധം അകറ്റാൻ പരീക്ഷിക്കാം ഈ ഏഴ് വഴികള്‍...

വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ശരീര ദുർഗന്ധം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

home remedies to get rid of body odour
Author
First Published Apr 11, 2024, 7:14 PM IST

പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വിയര്‍പ്പ് മൂലമുള്ള ശരീര ദുർഗന്ധം. വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ശരീര ദുർഗന്ധം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ആപ്പിള്‍ സൈഡര്‍ വിനഗറാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ശരീരത്തില്‍ കൂടുതല്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക. ബാക്ടീരിയകളെ നശിപ്പിക്കാനും ദുര്‍ഗന്ധം അകറ്റാനും ഇത് സഹായിക്കും. 

രണ്ട്... 

വെള്ളത്തില്‍ റോസ് വാട്ടര്‍ ഒഴിച്ച് കുളിക്കുന്നതും ദുർഗന്ധം ഒഴിവാക്കാൻ നല്ലതാണ്. അതുപോലെ കക്ഷം, കഴുത്തിന്റെ ഭാഗം തുടങ്ങി അമിതമായ വിയര്‍പ്പ് ഉള്ളയിടത്ത് റോസാപ്പൂവില്‍ നിന്ന് നിര്‍മിച്ച ഫ്രഷ് റോസ് വാട്ടര്‍ പുരട്ടിക്കൊടുക്കാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

മൂന്ന്... 

മഞ്ഞള്‍ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളി ശീലമാക്കിയാല്‍ വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം നിയന്ത്രിക്കാം. 

നാല്... 

ഒരു നാരങ്ങ പകുതിയായി മുറിച്ച് കക്ഷത്തിന്റെ ഭാഗത്ത് പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയാം. 

അഞ്ച്... 

ടീ ട്രീ ഓയില്‍ വെള്ളത്തില്‍ പുരട്ടി കുളിക്കുന്നതും  വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. 

ആറ്...  

ചന്ദനം അരച്ച് ശരീരത്തില്‍ പുരട്ടി കുളിക്കുന്നതും വിയര്‍പ്പിന്‍റെ ഗന്ധം പോകാന്‍ ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ വിയര്‍പ്പ് വലിച്ചെടുക്കുന്നതിനൊപ്പം ഫംഗസ് ബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഇതും പരീക്ഷിക്കാവുന്നതാണ്. 

ഏഴ്... 

ബേക്കിംങ് സോഡ ശരീരദുര്‍ഗന്ധം അകറ്റാന്‍ വളരെ ഗുണം ചെയ്യും. അതിനാല്‍ ബേക്കിംങ് സോഡ പേസ്റ്റ് രൂപത്തിലാക്കി,  ശരീരത്തില്‍ കൂടുതല്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക.

Also read: ഉത്കണ്ഠ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് ഭക്ഷണങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios