Asianet News MalayalamAsianet News Malayalam

ഇതാണ് ഇന്ത്യയിലെ അവസാനത്തെ റോഡ്; കിടിലൻ വീഡിയോ കണ്ടുനോക്കൂ...

നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഒരു ദിവസത്തിനകം തന്നെ ലക്ഷക്കണക്കിന് പേര്‍ വീഡിയോ കാണുകയും ചെയ്തിരിക്കുന്നു. 

video of indias last road at dhanushkodi tamil nadu
Author
First Published Feb 7, 2024, 4:55 PM IST

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് വരാറ്, അല്ലേ? ഇവയില്‍ ചില വീഡിയോകള്‍ വലിയ രീതിയില്‍ നമ്മളെ ആകര്‍ഷിക്കും. അത്ര എളുപ്പത്തില്‍ നമുക്ക് ചെന്നെത്തിപ്പെടാനോ, കാണാനോ, അനുഭവിക്കാനോ ഒന്നും സാധിക്കാത്ത കാഴ്ചകള്‍ അടങ്ങുന്ന വീഡിയോകളാണ് ഇങ്ങനെ കാര്യമായ രീതിയില്‍ ആകര്‍ഷണം പിടിച്ചുവാങ്ങിക്കാറ്.

ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം പേരുടെ ശ്രദ്ധ കവരുകയാണ് ഒരു വീഡിയോ. ഇന്ത്യയിലെ അവസാനത്തെ റോഡ് ആണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. അതിമനോഹരമായ ദൃശ്യമാണിത്. ദൃശ്യത്തിന്‍റെ മനോഹാരിതയെക്കാള്‍ ഈ സ്ഥലത്തിന്‍റെ പ്രാധാന്യം തന്നെയാണ് വീഡിയോയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്.

നമ്മുടെ രാജ്യത്തെ അവസാനത്തെ റോഡ്. ആര്‍ക്കായാലും ഇത് കേള്‍ക്കുമ്പോള്‍ കാണാനൊരു ആഗ്രഹം തോന്നാമല്ലോ. പലര്‍ക്കും ഇത് എവിടെയാണെന്ന് അറിയുമായിരിക്കില്ല. തമിഴ്‍നാട്ടിലെ ധനുഷ്കോടിയിലാണിത്. ചുറ്റും കടല്‍. അവിടെ തീരുന്ന വഴി. അപൂര്‍വമായൊരു അനുഭവം തന്നെയാണിത് കാണാൻ എന്ന് വീഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്തിരിക്കുന്നു. 

'മൈ ഗവൺമെന്‍റ് ഓഫ് ഇന്ത്യ' എന്ന സര്‍ക്കാര്‍ പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. 'തിരുമല സഞ്ചാരി' ആണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. അരിച്ചാല്‍ മുനമ്പ് എന്നാണിവിടം അറിയപ്പെടുന്നത്. ദക്ഷിണേന്ത്യയുടെ അറ്റമാണിത്. 

ധനുഷ്കോടി രാജ്യത്ത് തന്നെ അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. നിത്യേന ഇവിടെ സഞ്ചാരികള്‍ വന്നെത്തുന്നു. വീഡിയോയില്‍ കാണുന്ന പാതയില്‍ നിന്ന് 18 കിലോമീറ്റര്‍ മാത്രമാണ് കടല്‍മാര്‍ഗം ശ്രീലങ്കയിലേക്ക് എന്നതും ഇതിന്‍റെയൊരു പ്രത്യേകതയാണ്. 

നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഒരു ദിവസത്തിനകം തന്നെ ലക്ഷക്കണക്കിന് പേര്‍ വീഡിയോ കാണുകയും ചെയ്തിരിക്കുന്നു. 

വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

 

Also Read:- വിവാഹത്തിന്‍റെ കേക്ക് ഒരു വര്‍ഷം സൂക്ഷിച്ച ശേഷം കഴിക്കുന്ന ദമ്പതികള്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios