Asianet News MalayalamAsianet News Malayalam

ബൊലേറോ പിക്കപ്പിൽ പച്ചക്കറി, ഒരു ചാക്കിൽ വേറെ ഐറ്റം; മലപ്പുറത്ത് കഞ്ചാവ് കടത്തിയ പ്രതികൾ 20 വർഷം അഴിയെണ്ണും

പരിശോധനയ്ക്കിടെ ബൊലേറോ പിക്കപ്പ് വാഹനത്തിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തി കൊണ്ട് വന്ന 26.05 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടുകയായിരുന്നു.  

20 year jail term for two youths persons for smuggling 26 kg ganja in malalppuram
Author
First Published Apr 26, 2024, 2:00 PM IST

മഞ്ചേരി: മലപ്പുറത്ത് പച്ചക്കറി വാനിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 20 വർഷം തടവ് വിധിച്ച് കോടതി.   കാടാമ്പുഴ സ്വദേശികളായ മുഹമ്മദ് റാഫി (26 ), സനിൽ കുമാർ (32) എന്നിവരെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ശിക്ഷിച്ചത്.  എൻഡിപിഎസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രകാരം 20 വർഷം വീതം കഠിന തടവും പുറമെ രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.

2021 ജൂലയ് 30ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വാഹന പരിശോധനയ്ക്കിടെ ബൊലേറോ പിക്കപ്പ് വാഹനത്തിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തി കൊണ്ട് വന്ന 26.05 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടുകയായിരുന്നു.  നിലമ്പൂർ എക്സൈസ്  സർക്കിൾ ഇൻസ്പെക്ടർ  പി.ആർ. പ്രദീപ് കുമാറും പാർട്ടിയും, എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം ടി. ഷിജുമോൻ നൽകിയ വിവരത്തിന്‍റെ  അടിസ്ഥാനത്തിൽ, വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം വച്ചായിരുന്നു കഞ്ചാവുമായി വന്ന പ്രതികളെ അറസ്റ്റ് ചെയ്തത്. 

30-07-2021 ന് രാത്രിയാണ് എക്സൈസ് കഞ്ചാവ് പിടികൂടിയത്.  മലപ്പുറം അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ടി അനിൽകുമാർ ആണ് കേസിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി. 

Read More : അമിതവേഗം, ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ ദാരുണാന്ത്യം
 

Follow Us:
Download App:
  • android
  • ios