userpic
user icon
0 Min read

ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ, അടിവസ്ത്രത്തിൽ ഒളിപ്പിച്ച 14 ഗ്രാം കഞ്ചാവുമായി അറസ്റ്റിൽ

Active member of anti-drug group arrested with 14 grams of cannabis hidden in underwear
ganja

Synopsis

മാട്ടൂൽ, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ ധീര എന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവർത്തകനാണ്.

കണ്ണൂ‌‍‍‌‌‌‍‌‍‌ർ: ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. കണ്ണൂർ വാടിക്കൽ സ്വദേശി ഫാസിൽ ആണ് 14 ഗ്രാം കഞ്ചാവുമായി പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്. മാട്ടൂൽ, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാൻ ഉണ്ടാക്കിയ 'ധീര' എന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവർത്തകനാണ്.

വീഡിയോ കാണാം...

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നൂറിലധികം അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാണ് യുവാവ് എന്നും , ഇയാൾ പിടിക്കപ്പെട്ടത്തോടെ കൂടുതൽ രഹസ്യ സ്വഭാവമ്മുള്ള ഗ്രൂപ്പ് ഉണ്ടാക്കിയെന്നും കൂട്ടായ്മ അറിയിച്ചു. 

നടുറോഡിൽ യുവാക്കളുടെ 'കൊലപാതകം', പരിഭ്രാന്തരായി ആളുകൾ, പൊലീസ് എത്തിയപ്പോൾ റീൽസെടുക്കുകയാണെന്ന് മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Latest Videos