റോഡിലേക്ക് തല ഇടിച്ചതിനെ തുടർന്ന് കുട്ടിയെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ആലപ്പുഴ: കോളേജ് വിദ്യാർത്ഥിനി ഓടിക്കൊണ്ടിരിക്കെ ബസിൽ നിന്ന് തെറിച്ചു വീണു. തിരുവമ്പാടി ജംഗ്ഷന് സമീപത്ത് വെച്ച് അൽ അമീൻ എന്ന ബസിൽ നിന്നാണ് പെൺകുട്ടി തെറിച്ചു വീണത്. വീഴ്ചയിൽ ഇലക്ട്രിക് പോസ്റ്റിലേക്ക് തല ഇടിച്ചതിനെ തുടർന്ന് കുട്ടിയെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു
കൊച്ചിയിൽ ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡംപ് ബോക്സ് ഉയര്‍ത്തി വച്ചിരിക്കുകയായിരുന്നു. മഴ നനയാതിരിക്കാന്‍ ഇതിനടിയിലേക്ക് സുജില്‍ കയറി നിന്നു. ഈ സമയം ഡംപ് ബോക്സ് നിലത്തേക്ക് പതിച്ചായിരുന്നു അപകടം. ഡംപ് ബോക്സിനും ചെയ്സിനും ഇടയിലേക്ക് സുജില്‍ പെടുകയായിരുന്നു.