userpic
user icon
0 Min read

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് ഒടിഞ്ഞു വീണു; യാത്രക്കാർക്ക് പരിക്ക്

Coconut tree fell down over auto rickshaw kgn
Accident

Synopsis

റോഡിന്റെ വശത്ത് നിന്ന ഉണക്ക തെങ്ങ് ഒടിഞ്ഞ ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീഴുകയായിരുന്നു

കോട്ടയം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് വീണ് രണ്ടുപേർക്ക് പരിക്കേറ്റു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ കളത്തിൽ സുനിൽ വിജയൻ, യാത്രക്കാരി വണ്ടൻപതാൽ അറത്തിൽ ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് 12.30 തോടു കൂടി വരിക്കാനിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ വശത്ത് നിന്ന ഉണക്ക തെങ്ങ് ഒടിഞ്ഞ ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.

അതിനിടെ പത്തനംതിട്ട പുത്തൻപീടികയിൽ മരം വെട്ടുന്നതിനിടയിൽ തൊഴിലാളി മരത്തിൽ കുടുങ്ങി. നാരങ്ങാനം സ്വദേശി കുഞ്ഞുമോൻ ആണ് മരത്തിൽ കുടുങ്ങിയത്. മരം വെട്ടാൻ മരത്തിന് മുകളിൽ കയറിയ കുഞ്ഞുമോന് തലചുറ്റൽ അനുഭവപ്പെട്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ് എത്തി കുഞ്ഞുമോനെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആലപ്പുഴ പുളിങ്കുന്നിൽ മൂന്ന് യാത്രക്കാരുമായി കായലിൽ സർവീസ് നടത്തുകയായിരുന്നു ബോട്ട് മുങ്ങി. യാത്രക്കാരെ മറ്റൊരു ബോട്ടിൽ കയറ്റി രക്ഷിച്ചു. കായലിൽ സ്ഥാപിച്ച കുറ്റിയിൽ ബോട്ടിന്റെ അടിപ്പലക തട്ടി പൊളിഞ്ഞുപോയതാണ് അപകടത്തിന് കാരണം. ഇതുവഴി വെള്ളം കയറി ബോട്ട് മുങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് ഹൗസ് ബോട്ടുകളെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ബോട്ട് പൂർണമായും കായലിൽ താഴ്ന്നു. 

Latest Videos