നായയെ കുളിപ്പിക്കവെ അനിയത്തി തടാകത്തിൽ വീണു, രക്ഷിക്കവെ യുവ ഡോക്ടറും; നാടിനെ കണ്ണിരിലാഴ്ത്തി സംസ്കാരം

Synopsis
നായയെ കുളിപ്പിക്കുന്നതിന് വേണ്ടി കീർത്തി ഇറങ്ങുമ്പോൾ ആഴമുള്ള ദാവഡി താടാകത്തിൽ തെന്നി വീഴുകയായിരുന്നു. കീർത്തിയെ രക്ഷിക്കുന്നതിനു വേണ്ടി ഇറങ്ങിയ രഞ്ജിത്തും അപകടത്തിൽ പെടുകയായിരുന്നു
ഹരിപ്പാട്: വളർത്തു നായയെ കുളിപ്പിക്കുന്നതിനിടയിൽ മുംബൈയിൽ തടാകത്തിൽ മുങ്ങി മരിച്ച സഹോദങ്ങളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കുമാരപുരം താമല്ലാക്കൽ ശബരിയിൽ രവീന്ദ്രൻ - ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (21), സഹോദരി കീർത്തി (17) എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ താമല്ലാക്കലിൽ എത്തിച്ച് സംസ്കരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിക്ക് സഹോദരങ്ങൾ വളർത്തു നായയുമൊത്ത് പ്രഭാത സവാരി നടത്തുന്നതിനിടയിലായിരുന്നു അപകടം. നായയെ കുളിപ്പിക്കുന്നതിന് വേണ്ടി കീർത്തി ഇറങ്ങുമ്പോൾ ആഴമുള്ള ദാവഡി താടാകത്തിൽ തെന്നി വീഴുകയായിരുന്നു. കീർത്തിയെ രക്ഷിക്കുന്നതിനു വേണ്ടി ഇറങ്ങിയ രഞ്ജിത്തും അപകടത്തിൽ പെടുകയായിരുന്നു.
നാടിനെ നടുക്കിയ അപകടം വിനോദയാത്രക്കിടെ; പൂർണമായും തകർന്ന് ഇന്നോവ, 13 ൽ 10 പേരും തത്ക്ഷണം മരിച്ചു
ഇന്ന് രാവിലെ 11 മണിക്ക് വീട്ടിലെത്തിച്ച മൃതദേഹങ്ങൾ ഒരു മണിയോടെ സംസ്കരിച്ചു. മുംബൈ ഉപനഗരമായ ഡോമ്പിവലിയിൽ വർഷങ്ങളായി കുടുംബസമേതം താമസിക്കുകയായിരുന്ന രവീന്ദ്രൻ ആഴ്ചകൾക്ക് മുൻപാണ് താമല്ലാക്കൽ പുതിയ വീട് വാങ്ങി ഗൃഹപ്രവേശനച്ചടങ്ങ് നടത്തിയത്. ഒരു ദിവസം താമസിച്ച ശേഷമാണ് മക്കൾ മുംബൈയിലേക്ക് മടങ്ങിയത്. മാതാവ് ദീപയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ദീപയും രവീന്ദ്രനും നാട്ടിൽ തങ്ങാൻ തീരുമാനിച്ചതോടെ മക്കൾ മുംബൈയിലേക്കു മടങ്ങുകയായിരുന്നു. രഞ്ജിത് നവി മുംബൈയിലെ ആശുപത്രിയിൽ ഹൗസ് സർജനാണ്. കീർത്തി പ്ലസ് ടു പൂർത്തിയാക്കി നിൽക്കുകയായിരുന്നു.
അതേസമയം ആലപ്പുഴയിൽ നിന്നുള്ള മറ്റൊരു വാർത്ത വേമ്പനാട്ട് കായലിൽ ഇന്ന് ഹൗസ് ബോട്ട് മുങ്ങി എന്നതാണ്. ആലപ്പുഴ പുളിങ്കുന്നിലാണ് സംഭവം നടന്നത്. റിലാക്സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. അപകട സമയത്ത് മൂന്ന് യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നു. ബോട്ട് മുങ്ങിത്താഴുന്നതിന് മുൻപ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ യാത്രക്കാരെ രക്ഷിച്ചു. ഇവരെ മറ്റൊരു ബോട്ടിൽ കയറ്റി. അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരം. കായലിൽ സ്ഥാപിച്ച ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകർന്നതാണ് വെള്ളം കയറാൻ കാരണമെന്ന് സംശയിക്കുന്നു.
ആലപ്പുഴയിൽ മൂന്ന് യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കായലിൽ മുങ്ങി