Asianet News MalayalamAsianet News Malayalam

Ducks Death Alappuzha : താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

കഴിഞ്ഞദിവസം എടത്വാ - ചങ്ങങ്കരി റോഡിന്‌ സമീപം വൈപ്പിശേരി പാടത്ത്‌ നിരവധി കാക്കകള്‍ ചത്തതായി കണ്ടെത്തിയിരുന്നു. 
 

Ducks import from Tamil Nadu after Mass ducks death in Alappuzha
Author
Alappuzha, First Published Jan 18, 2022, 6:23 PM IST

ആലപ്പുഴ: പക്ഷിപ്പനി (Bird Flue) ബാധിച്ച്‌ താറാവുകള്‍ (Duck) ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ (Tamil Nadu) നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി പരാതി. അമ്പലപ്പുഴ തെക്ക്‌, കഞ്ഞിപ്പാടം എന്നീ പ്രദേശങ്ങളിലാണ്‌ താറാവുകളെ വ്യാപകമായി വീണ്ടും ഇറക്കുന്നത്‌. പ്രദേശത്ത്‌ എത്തിക്കുന്ന താറാവുകള്‍ക്ക്‌ മുന്‍കരുതല്‍ നടപടിപോലും സ്വീകരിക്കുന്നില്ല. 

എച്ച്‌ 5 എന്‍ 1 ഇനത്തില്‍പ്പെട്ട വൈറസുകളാണ്‌ പക്ഷിപ്പനിക്ക്‌ കാരണമെന്നും ഈ വൈറസുകള്‍ മനുഷ്യരിലേക്ക്‌ പകരാന്‍ സാധ്യതയുണ്ടന്നും ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചൂണ്ടിക്കാട്ടുമ്പോഴും തറാവുകളെ നിയന്ത്രണമില്ലാതെ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി ഇറക്കുകയാണ്‌. കഴിഞ്ഞദിവസം എടത്വാ - ചങ്ങങ്കരി റോഡിന്‌ സമീപം വൈപ്പിശേരി പാടത്ത്‌ നിരവധി കാക്കകള്‍ ചത്തതായി കണ്ടെത്തിയിരുന്നു. 

ഇതേ തുടര്‍ന്ന്‌ മൃഗസംരക്ഷണ വകുപ്പ്‌ അന്വേഷണം നടത്തിവരുകയാണ്‌. പക്ഷിപ്പനി പൂര്‍ണമായി മാറാതെയാണ്‌ നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യുന്നത്‌. അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ ഇറക്കുന്ന താറാവുകളെ പരിശോധനയ്‌ക്ക്‌ വിധേയമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ പ്രദേശത്തുള്ളവര്‍ ആവശ്യപ്പെടുന്നു.

Follow Us:
Download App:
  • android
  • ios