userpic
user icon
0 Min read

വി.ഡി. സതീശനും എം.ബി. രാജേഷും ഷംസീറും റിയാസും ഒരുടീമിൽ, അപ്പുറത്ത് മാധ്യമപ്രവർത്തകർ, നാളെ ലുലുവിൽ പോരാട്ടം

KUWJ Kesari - First friendly match in the SL Shyam Cricket Tournament
MB Rajesh

Synopsis

ലുലുമാളിലെ ലുലു എസ്റ്റാഡിയോ ബെല്ലിൻ ടർഫിൽ വൈകിട്ട് ഏഴിനാണ് മത്സരം. ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശത്തോടെയാണ്  ഇത്തവണ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കേസരി-എസ് എൽ ശ്യാം ക്രിക്കറ്റ്‌ ടൂർണമെന്റ് സീസൺ 2 ന്റെ ഭാഗമായി നടത്തുന്ന ആദ്യ സൗഹൃദ മത്സരത്തിൽ എംഎൽഎമാരുടെ ടീമായ സ്പീക്കേഴ്സ് ഇലവനും മാധ്യമപ്രവർത്തകരുടെ ടീമായ മീഡിയ ഇലവനും ഏറ്റുമുട്ടും. 

കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, പി.എ. മുഹമ്മദ്‌ റിയാസ്, ജി.ആർ.അനിൽ എന്നിവരും ഭരണ-പ്രതിപക്ഷ നിരകളിലെ പ്രമുഖ എംഎൽഎമാരും സ്പീക്കേഴ്സ് ഇലവന് വേണ്ടി ഇറങ്ങുമ്പോൾ തലസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകർ മീഡിയ ഇലവനായി പോരാടാൻ  കളത്തിലിറങ്ങും.

ലുലുമാളിലെ ലുലു എസ്റ്റാഡിയോ ബെല്ലിൻ ടർഫിൽ വൈകിട്ട് ഏഴിനാണ് മത്സരം. ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശത്തോടെയാണ് ഇത്തവണ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ലിങ്ക് വെൽ ടെലിസിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡ് ആയ വിഷൻടെക്ക്  ആണ് സൗഹൃദ മത്സരത്തിന്റെ  പ്രായോജകർ. ഏപ്രിൽ 9 മുതൽ 12 വരെ സെൻട്രൽ സ്റ്റേഡിയത്തിലാണ് കേസരി-എസ് എൽ ശ്യാം ക്രിക്കറ്റ് ടൂർണമെന്റ്. തലസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 24 പുരുഷ വനിതാ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.
 

Latest Videos