കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയില്‍

Synopsis
കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ വരെ ഇയാൾ പലരിൽ നിന്നും കൈപ്പറ്റിയിരുന്നു. മറ്റൊരു പരാതിയിൽ കൊച്ചി ചേരാനെല്ലൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരവും പുറത്ത് വരുന്നത്.
കൊച്ചി : ആർമി റിക്രൂട്ട്മെന്‍റ് തട്ടിപ്പ് നടത്തിയ കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ വരെ ഇയാൾ പലരിൽ നിന്നും കൈപ്പറ്റിയിരുന്നു. മറ്റൊരു പരാതിയിൽ കൊച്ചി ചേരാനെല്ലൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരവും പുറത്ത് വരുന്നത്. കൊല്ലം, മലപ്പുറം ഉൾപ്പടെ പല ജില്ലകളിൽ നിന്നായി ഇയാൾക്കെതിരെ 15 പരാതികൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. മിലിറ്ററി ഇന്റലിജൻസും കൊച്ചിയിലെത്തി ഇയാളെ ചോദ്യം ചെയ്തു.