userpic
user icon
0 Min read

പടുകൂറ്റൻ മരം വെട്ടുന്നതിനിടെ മരത്തിൽ കുടുങ്ങി കുഞ്ഞുമോൻ; നാട്ടുകാർ അറിയിച്ചു, ഫയർഫോഴ്സ് പാഞ്ഞെത്തി, രക്ഷ!

Man got stuck tree while cutting tree at Pathanamthitta, Kerala Fire Force Rescue Services asd
news

Synopsis

സംഭവം നാട്ടുകാർ ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിളിച്ച് അറിയിക്കുകയായിരുന്നു

പത്തനംതിട്ട: മരം വെട്ടുന്നതിനിടയിൽ പത്തനംതിട്ടയിൽ തൊഴിലാളി മരത്തിൽ കുടുങ്ങി. പത്തനംതിട്ട പുത്തൻപീടികയിൽ മരം വെട്ടുന്നതിനിടയിലാണ് കുഞ്ഞുമോൻ എന്ന തൊഴിലാളി മരത്തിൽ കുടുങ്ങിയത്. പെട്ടന്നുണ്ടായ തലചുറ്റലിനെ തുടർന്നാണ് നാരങ്ങാനം സ്വദേശിയായ കുഞ്ഞുമോൻ മരത്തിൽ കുടുങ്ങിയത്. സംഭവം നാട്ടുകാർ ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് കുഞ്ഞുമോനെ രക്ഷപെടുത്തി. മരത്തിൽ നിന്നും താഴെ എത്തിച്ച കുഞ്ഞുമോനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്ത ശേഷമാണ് ഫയർ ഫോഴ്സ് മടങ്ങിയത്.

കമ്മലിൽ അലർജി, 10 ദിവസം മെഡിക്കൽ കോളേജിൽ ചികിത്സ, ഡിസ്ചാർജിന് പിന്നാലെ മീനാക്ഷിയുടെ മരണം; കേസെടുത്തു, അന്വേഷണം


അതേസമയം കോട്ടയത്ത് നിന്നുള്ള മറ്റൊരു വാർത്ത ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് വീണ് രണ്ടുപേർക്ക് പരിക്കേറ്റു എന്നതാണ്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ കളത്തിൽ സുനിൽ വിജയൻ, യാത്രക്കാരി വണ്ടൻപതാൽ അറത്തിൽ ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് 12.30 തോടു കൂടി വരിക്കാനിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ വശത്ത് നിന്ന ഉണക്ക തെങ്ങ് ഒടിഞ്ഞ ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.

കണ്ണൂരിലും സമാനമായൊരു അപകടം സംഭവിച്ചിരുന്നു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളില്‍ മരം ഒടിഞ്ഞ് വീണാണ് അപടകം ഉണ്ടായത്. ഇരിട്ടി ഇരിക്കൂര്‍ റോഡില്‍ തന്തോടാണ് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളില്‍ മരം ഒടിഞ്ഞ് വീണ് അപകടം സംഭവിച്ചത്. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. മഴ ശക്തമായതോടെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ മരം വീണ് അപകടം ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്. 

Latest Videos