രണ്ട് പേരാണ് കഞ്ചാവുമായി പിടിയിലായത്. ശാസ്താംകോട്ട എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇവർ കുടുങ്ങുകയായിരുന്നു

കൊല്ലം ശൂരനാട് സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. വള്ളിക്കുന്നം സ്വദേശി സുരേഷ് (40), കറ്റാനം സ്വദേശി സവാദ് (47) എന്നിവരാണ് പിടിയിലായത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവുമായി രണ്ട് പേരെയും പിടികൂടിയത്.

മറ്റൊരു കേസിൽ വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച അഞ്ച് ലിറ്റർ ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷും എക്സൈസ് സംഘം പിടിച്ചെടുത്തു. നൂൽപ്പുഴ സ്വദേശി രാമകൃഷ്ണൻ (51) എന്നയാളാണ് ചാരായവുമായി പിടിയിലായത്.

വയനാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠൻ, പ്രിവന്റീവ് ഓഫീസർ അനീഷ് എ.എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്, എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർമാരായ സാബു സി.ഡി, വിജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ, ഷിനോജ്, മിഥുൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യാബായി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.