ചാലിശ്ശേരി സ്വദേശി പടിഞ്ഞാറേ പട്ടിശ്ശേരി പരേതനായ ശ്രീകുമാറിൻ്റെ മകൻ കണ്ണത്ത് ശ്രീരാഗ് (38) ആണ് മരിച്ചത്.
പാലക്കാട്: പാലക്കാട് സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി സ്വദേശി പടിഞ്ഞാറേ പട്ടിശ്ശേരി പരേതനായ ശ്രീകുമാറിൻ്റെ മകൻ കണ്ണത്ത് ശ്രീരാഗ് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എടപ്പാൾ - പട്ടാമ്പി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ നടന്നു. പരേതയായ പത്മിനിയാണ് മാതാവ്. ശ്രുതി ഭാര്യയും സംഗീത് മകനുമാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)