Asianet News MalayalamAsianet News Malayalam

കൊവിഡ് ജീവൻ കവർന്നവരുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങി; മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ആദരം

കൊവിഡ് കാലത്തെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ഫോണ്‍എക്‌സ് ബുക്ക് ഓഫ് വോള്‍ഡ് റിക്കോഡ് സംഘടയുടെ അംഗീകാരം. കൊവിഡ് മൂലം മരണപ്പെട്ട 40 തോളം മ്യതദേഹങ്ങള്‍ ഒരു ഭയവും കൂടാതെ പീറ്ററുടെ നേത്യത്വത്തില്‍ പൊതുസ്മാശനത്തില്‍ അടക്കം ചെയ്തതിനാണ് സംഘടനഅംഗീകാരം നല്‍കിയത്. 

Proceeded to bury the bodies of those died by covid award to Munnar Panchayat Vice President
Author
Kerala, First Published Oct 27, 2021, 11:53 PM IST

ഇടുക്കി: കൊവിഡ് കാലത്തെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ഫോണ്‍എക്‌സ് ബുക്ക് ഓഫ് വോള്‍ഡ് റിക്കോഡ് സംഘടയുടെ അംഗീകാരം. കൊവിഡ് മൂലം മരണപ്പെട്ട 40 തോളം മ്യതദേഹങ്ങള്‍ ഒരു ഭയവും കൂടാതെ പീറ്ററുടെ നേത്യത്വത്തില്‍ പൊതുസ്മാശനത്തില്‍ അടക്കം ചെയ്തതിനാണ് സംഘടനഅംഗീകാരം നല്‍കിയത്. 

കൊവിഡിന്റെ രണ്ടാംവരവില്‍ മൂന്നാര്‍ മേഖലയില്‍ നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് രോഗം ഇല്ലാതെ മരണപ്പെട്ടവരെ പോലും അടക്കം ചെയ്യുന്നതിന് പലരും മാറിനില്‍ക്കുമ്പോഴാണ് മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ മാര്‍ഷ് പീറ്ററുടെ നേത്യത്വത്തിലുള്ള സംഘം പിപി കിറ്റടക്കം ധരിച്ച് യാതൊരു ഭയവും കൂടാതെ മ്യതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കാന്‍ തയ്യറായത്. 

ഇത്തരത്തില്‍ നാൽപതോളം മ്യതദേഹങ്ങളാണ് സംഘം മൂന്നാറിലെ പൊതുസ്മാശനത്തിലെത്തിച്ച് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചത്. സംഭവം സോഷ്യല്‍ മീഡിയായിലടക്കം പ്രചരിച്ചതോടെ തമിഴ്‌നാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോണ്‍എക്‌സ് ബുക്ക് ഓഫ് വോള്‍ഡ് റിക്കോഡ് മാര്‍ഷ് പീറ്ററെ ആദരിക്കുകയായിരുന്നു. 

പ്രശസ്തിപത്രവും  മെഡലും നല്‍കിയാണ് സംഘടന വൈസ് പ്രസിഡന്റിനെ ആദരിച്ചത്. യാതൊന്നും പ്രതീക്ഷിച്ചല്ല  മറിച്ച് സാമൂഹ്യപ്രവര്‍ത്തനം മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെടര്‍ മനീഷ് കെ പൗലേസ് അദ്ദേഹത്തെ നേരിട്ടെത്തി ആശംസകള്‍ അറിച്ചു. കൊവിഡെന്ന മഹാമാരി കാലത്ത് സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ നാട്ടുകാര്‍ക്കായി ജീവിക്കുന്നവര്‍ നമ്മുടെ നാടിന് തന്നെ അഭിമാനമാണ്.

Follow Us:
Download App:
  • android
  • ios