സീനിയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചെന്നാണ് രക്ഷിതാവിന്‍റെ പരാതി. കെപിഎംഎസ്എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് റാഗിങ്ങിന് ഇരയായത്.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വണ്‍ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായതായി പരാതി. സീനിയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചെന്നാണ് രക്ഷിതാവിന്‍റെ പരാതി. കെപിഎംഎസ്എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് റാഗിങ്ങിന് ഇരയായത്. സീനിയർ വിദ്യാർത്ഥികൾ നൽകിയ മിഠായി വാങ്ങാത്തതാണ് പ്രകോപനമായത് എന്നാണ് രക്ഷിതാവ് പറയുന്നു. ഇന്ന് സ്കൂൾ വിട്ട് മടങ്ങുമ്പോഴായിരുന്നു മർദ്ദനം. പരിക്കേറ്റിയ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രക്ഷിതാക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.

YouTube video player