userpic
user icon
0 Min read

ആലപ്പുഴയിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ടാമത്തെ പെൺകുട്ടിയെയും കണ്ടെത്തി

second girl found who missing from private child care center in Alappuzha Poochakkal

Synopsis

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത്. 

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ടാമത്തെ പെൺകുട്ടിയേയും പൊലീസ് കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത്. 

ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഇന്നലെയാണ് രണ്ട് പെൺകുട്ടികളെ കാണാതായത്. കുട്ടികൾ രണ്ട് പേരും പുലർച്ചെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പൊലിസ് പുറത്ത് വിട്ടിരുന്നു.  ഇതിൽ ഒരാളെ ആലപ്പുഴയിൽ നിന്ന് ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Download App

Latest Videos