Asianet News MalayalamAsianet News Malayalam

എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച കേസിലെ പ്രതിക്ക് കോഴിക്കോട്ട് ക്രൂര മര്‍ദ്ദനം, പിന്നിൽ എസ്എഫ്ഐയെന്ന് പരാതി

പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

student attacked in kozhikode perambra
Author
First Published Dec 6, 2022, 9:34 AM IST

കോഴിക്കോട് : വയനാട് മേപ്പാടി പോളിടെക്നിക്കിലെ എസ്എഫ്ഐ വനിത നേതാവിനെ ആക്രമിച്ച കേസിലെ പ്രതിക്ക് കോഴിക്കോട്ട് ക്രൂര മര്‍ദ്ദനം. റിമാന്‍റിലുള്ള രണ്ട് പ്രതികളുടെ ബൈക്കും കത്തിച്ചു.
മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥിയായ കോഴിക്കോട് പേരാമ്പ്ര സ്വദേശി അഭിനവിനാണ് വീടിന് സമീപത്ത് വെച്ച് മർദ്ദനമേറ്റത്. പേരാമ്പ്രയിലെ വീടിന് സമീപത്ത് ഇന്നലെ രാത്രയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ അഭിനവിന് ഗുരുതരമായി പരിക്കേറ്റു. ആണി തറച്ച പട്ടികകൊണ്ടാണ് ക്രൂരമായി മര്‍ദ്ദിച്ചത്. എസ്എഫ്ഐ പ്രവ‍ര്‍ത്തകരുടെ സംഘമാണ് ആക്രമിച്ചതെന്ന് അഭിനവ് പറഞ്ഞു. അഭിനവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

നേരത്തെ മേപ്പാടി പോളിടെക്‌നിക് കോളേജിലുണ്ടായ അക്രമത്തിൽ എസ്എഫ്ഐ വനിതാ നേതാവ് അപ‍ര്‍ണക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ട് ദിവസം മുൻപ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തതിനാണ് വനിത നേതാവിനെ ക്രൂരമായി ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ പരാതി. വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്. നെഞ്ചിന് ഗുരുതര പരിക്കേറ്റ അപർണ ഗൗരി ചികിത്സയിൽ തുടരുകയാണ്. ഈ കേസില്‍ അഭിനവ് ഉള്‍പ്പെട നാല്‍പതോളം പേര്‍ക്കെതിരെ മേപ്പാടി പൊലീസ് കേസ്സെടുത്തിട്ടുണ്ട്. 

വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവം, നാല് വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

ബൈക്കുകൾ തീ വെച്ച് നശിപ്പിച്ച നിലയിൽ 

എസ്എഫ്ഐ വനിതാ നേതാവ് അപര്‍ണ്ണ ഗൗരിയെ ആക്രമിച്ച കേസില്‍ നാല് വിദ്യാര്‍ത്ഥികള്‍ റിമാന്‍റിലാണ്. ഇതില്‍ വടകര വൈക്കിലിശേരി സ്വദേശി അതുല്‍, ഏറാമല സ്വദേശി കിരൺ രാജ് എന്നിവരുടെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്. എസ് എഫ്ഐ പ്രവ‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.അഭിനവിനെ ആക്രമിച്ചതില്‍  പേരാമ്പ്ര പൊലീസും ബൈക്ക് കത്തിച്ച സംഭവത്തില്‍ വടകര പൊലീസും കേസെടുത്തു. 

എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; പെൺകുട്ടികളടക്കം 6 പേർക്ക് പരുക്ക്


 

Follow Us:
Download App:
  • android
  • ios