userpic
user icon
0 Min read

പുലർച്ചെ 3.30യ്ക്ക് വീടിന്റെ വാതിലിൽ മുട്ടി, വാതിൽ തുറന്ന വയോധികനെയും ചെറുമകളെയും ആക്രമിച്ചു; പ്രതി അറസ്റ്റിൽ

Suspect arrested for attacking elderly man and granddaughter in chovvara
chovvara case

Synopsis

ബഹളം കേട്ട് മുറിക്ക് പുറത്തെത്തിയ ചെറുമകളെയും യുവാവ് ആക്രമിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം  ചൊവ്വരയിൽ വീട്ടിൽ അതിക്രമിച്ച് കയറി വയോധികനേയും ചെറുമകളെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പള്ളിച്ചൽ വെടിവച്ചാൻകോവിൽ പാരൂർകുഴി എസ്.എൻ.ഡി.പി മന്ദിരത്തിന് സമീപം മണ്ണാറക്കൽവിള വീട്ടിൽ സൗഗന്ദ്.എസ്. നായർ (26) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയാണ് ആക്രമണം നടന്നത്. വീട്ടുകാർ പുലർച്ചെ മൂന്ന് മണിയോടെ ആറ്റുകാൽ പൊങ്കാലയിടാനായി പോയ ശേഷം 3.30 ഓടെ കതകിൽ ശക്‌തമായി തട്ടുന്നത് കേട്ട് വാതിൽ തുറന്ന വയോധികനെ പ്രതി കൈയിലുണ്ടായിരുന്ന തടിക്കഷ്ണം കൊണ്ടു മുഖത്ത് മർദ്ദിക്കുകയായിരുന്നു. വയോധികന്റെ പല്ലിന് പൊട്ടൽ സംഭവിച്ചു. ബഹളം കേട്ട് മുറിക്ക് പുറത്തെത്തിയ ചെറുമകളെയും യുവാവ് ആക്രമിച്ചു. പൊലീസിന് ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ  പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

ആത്മഹത്യയെന്ന് തോന്നിപ്പിക്കാന്‍ മൃതദേഹം റെയില്‍വേ ട്രാക്കിൽ ഉപേക്ഷിച്ചു; സിസിടിവിയിൽ കുടുങ്ങി പ്രതികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Latest Videos