Asianet News MalayalamAsianet News Malayalam

'വോട്ട് ചെയ്യൂ...'; വയനാടിന്‍റെ ജൈവവൈവിധ്യവും വോട്ടിന്‍റെ പ്രാധാന്യവും വെളിപ്പെടുത്തി സ്വീറ്റി

വയനാടിന്‍റെ മനോഹരമായ ഭൂ പ്രകൃതിയെയും മനുഷ്യരെയും ചിത്രീകരിക്കുന്ന വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടി. 

Sweety Reveals Wayanads Biodiversity And Importance Of Votes
Author
First Published Apr 19, 2024, 3:18 PM IST

വയനാട്:  തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നാടും നഗരവും കടന്നു കഴിഞ്ഞു. രാജ്യം ആര് ഭരിക്കുമെന്ന് തീരുമാനിക്കുനുള്ള ജനങ്ങളുടെ അധികാരമാണ് തെരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാകുന്നത്. പൌരന്മാരെ സമ്മതിദാനാവകാശം ഉപയോഗിക്കുന്നതിനായി സജ്ജമാക്കുന്നതിനായി വയനാട് ജില്ലയാണ് പരസ്യം  പുറത്തിറക്കിയത്. സ്വീപ് (SVEEP - systematic voters education and electoral participation) വയനാടിന്‍റെ ചിഹ്നമായ സ്വീറ്റിയാണ് (SWEETEY - Spreading wayanad's election Enthusiasm) വീഡിയോയിലെ താരം. വയനാടിന്‍റെ മനോഹരമായ ഭൂ പ്രകൃതിയെയും മനുഷ്യരെയും ചിത്രീകരിക്കുന്ന വീഡിയോ ഏറെ പേരുടെ ശ്രദ്ധനേടി. വയനാടിന്‍റെ സമൃദ്ധമായ ഭൂപ്രകൃതിയിൽ പുതുതായി കണ്ടെത്തിയ തുമ്പി ഇനമായ എപിറ്റെമിസ് വയനാഡെൻസിസാണ് വീഡിയോയിലെ സ്വീറ്റി.  

വയനാടിന്‍റെ മനോഹരമായ ഭൂപ്രകൃതിയിലൂടെ പറക്കുന്ന സ്വീറ്റി കടയിലും തെരുവിലും തോട്ടങ്ങളിലും ജോലി ചെയ്യുന്ന ആളുകള്‍ക്കിടയിലൂടെ പറക്കുന്നു. ഒടുവില്‍, വിശാലമായ തേയിലത്തോട്ടത്തിന് നടുവില്‍ നില്‍ക്കുന്ന വയനാട് ജില്ലാ കലക്ടര്‍ ഡോ. രേണു രാജിന്‍റെ കൈയില്‍ പറന്നിരിക്കുന്നു. പിന്നാലെ 'ഏപ്രില്‍ 26 ന് സ്വീറ്റിയോടൊപ്പം വോട്ട് ചെയ്യാന്‍ ഞാനുണ്ടാവും നിങ്ങളുണ്ടാകില്ലേ' എന്ന് കലക്ടര്‍ ചോദിക്കുന്നു. 

കന്നി വോട്ട് ചെയ്‌ത് ഷോംബന്‍ ഗോത്ര വിഭാഗക്കാര്‍; പോളിംഗ് ആവേശത്തില്‍ ആന്തമാൻ നിക്കോബാർ ദ്വീപുകളും

31 ബൂത്തുകൾ, 31000 വോട്ടർമാർ, നിയന്ത്രിക്കുന്നത് മുഴുവൻ വനിതകൾ; ചരിത്രം കുറിച്ച് മാഹിയിലെ പോളിങ്

പിന്നാലെ സ്വീറ്റി കടന്ന് പോയ വഴികളില്‍ നമ്മള്‍ കണ്ടവരെല്ലാവരും ഞങ്ങളും വോട്ട് ചെയ്യാനുണ്ടാകുമെന്ന് പറയുന്നു. കലക്ടറുടെ കൈയില്‍ നിന്നും സ്വീറ്റി പറന്ന് പോകുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. വീഡിയോ ഒരേസമയം വയനാടിന്‍റെ ജൈവ വൈവിധ്യത്തെയും തെരഞ്ഞെടുപ്പിന്‍റെ ആവേശത്തെയും പ്രതിനിധീകരിക്കുന്നു. വോട്ടർമാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വയനാടിന്‍റെ സമ്പന്നമായ ജൈവവൈവിധ്യത്തെയും വീഡിയോ അവതരിപ്പിക്കുന്നു. ഏപ്രില്‍ 26 നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

Follow Us:
Download App:
  • android
  • ios