Asianet News MalayalamAsianet News Malayalam

കൊടും ചൂടിൽ കോഴിക്കോട് സംഭവിച്ചത്! വീടിനുള്ളിൽ ഉഗ്രശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത് പൊട്ടിത്തെറിച്ച ടൈലുകൾ

കഴിഞ്ഞ ദിവസം ബാലുശ്ശേരിയിലെ ബാബുവിന്റെ വീട്ടിലെ ഒന്നാം നിലയിലാണ് ഉഗ്രശബ്ദത്തോടെ ടൈലുകൾ പൊട്ടിത്തെറിച്ചത്

Tiles inside the house cracked due to the intense heat Wave kerala latest news
Author
First Published May 8, 2024, 10:44 PM IST

കോഴിക്കോട്: കൊടും ചൂടിൽ വലയുകയാണ് കേരളം. വീടിനകത്ത് പോലും രക്ഷയില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. കോഴിക്കോട് വീട്ടിലെ സംഭവം ഇക്കാര്യം അടിവരയിടുന്നതാണ്. വീടിനകത്തെ ടൈലുകളാണ് ഇവിടെ കനത്ത ചൂടില്‍ പൊട്ടിത്തെറിച്ചത്. ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിലെ കറ്റോട്ടില്‍ കോപ്പറ്റ ബാബുവിന്റെ വീട്ടിലെ ഒന്നാം നിലയില്‍ പാകിയ ടൈലുകളാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ വടക്കൻ കേരളത്തിന് ആശ്വാസമാകും! ഇടിമിന്നൽ മഴ സാധ്യത 5 ജില്ലകളിൽ!

ഉഗ്രശബ്ദത്തോടെ ടൈലുകള്‍ മുഴുവന്‍ പൊട്ടിയിളകി ഉയര്‍ന്നുവരികയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതുകണ്ട് പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഉടന്‍ വീട്ടില്‍ നിന്ന് ഇറങ്ങി. ഉയര്‍ന്ന അന്തരീക്ഷ താപനില കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ വാര്‍ഡിലെ ഒരു വീട്ടിലും ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ സംഭവം നടന്നിരുന്നുവെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വാര്‍ഡ് അംഗവും പഞ്ചായത്ത് അധികൃതരും വീട് സന്ദര്‍ശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios