Asianet News MalayalamAsianet News Malayalam

ലിജയുടെ മരണം ശ്വാസംമുട്ടി, നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ നിര്‍ണായക മൊഴി; ഭർത്താവ് അറസ്റ്റില്‍

പൂലാനി മരിയ പാലനയ്ക്ക് സമീപം കാട്ടുവിള പുത്തൻവീട്ടിൽ പ്രതീഷിന്റെ ഭാര്യ ലിജയാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. 

woman death case  in thrissur  Husband arrested
Author
First Published Apr 23, 2024, 8:44 PM IST

തൃശ്ശൂർ: ചാലക്കുടി മേലൂർ പൂലാനിയിൽ യുവതി ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെ കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. പൂലാനി മരിയ പാലനയ്ക്ക് സമീപം കാട്ടുവിള പുത്തൻവീട്ടിൽ പ്രതീഷിന്റെ ഭാര്യ ലിജയാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. 

പ്രതീഷും ലിജയും പ്രതീഷിന്റെ അമ്മയുമാണ് വീട്ടിൽ താമസം. പ്രതീഷ് സ്ഥിരമായി മദ്യപിച്ചെത്തി ലിജിയെ ഉപദ്രവിക്കാറുണ്ടായിരുന്നതായാണ് നാട്ടുകാർ പൊലീസിന് നൽകിയ മൊഴി. ഇന്നലെ മദ്യപിച്ചെത്തിയ പ്രതീഷ്, ലിജയോട് പണമാവശ്യപ്പെട്ടു. ലിജ ചാലക്കുടിയിൽ ഒരു ഷോപ്പിൽ ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഇവിടുന്ന് കിട്ടിയ വേതനം വേണമെന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്. നിലവിളി ശബ്ദം കേട്ട നാട്ടുകൾ ലിജയുടെ സഹോദരനെയും പൊലീസിനെയും വിവരമറിയിച്ചു. പ്രതീഷിന്റെ വീട്ടിൽ അഞ്ചിലേറെ നായകൾ ഉണ്ടായിരുന്നതിനാൽ നാട്ടുകാർക്ക് കയറി നോക്കാൻ ഭയമായിരുന്നു. ലിജയുടെ സഹോദരൻ വന്ന് നോക്കുമ്പോൾ ബോധമറ്റ നിലയിൽ സഹോദരിയെ കണ്ടെത്തി. പിന്നാലെ പൊലീസെത്തി പ്രതീഷിനെ കസ്റ്റഡിയിലെടുത്തു. 

ലിജയെ ഷാൾ ഉപയോഗിച്ച് പ്രതീഷ് കൊലപ്പെടുത്തിയാതാണെന്ന് പൊലീസ് അറിയിച്ചു. ക്രൂരമായി മർദ്ദിച്ചത്തിനിടയിൽ ഷാൾ കഴുത്തിൽ മുറുകി കൊലപ്പെടുത്തുകയായിരുന്നു. ലിജയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുന്നപ്പിള്ളി മാരേക്കാടൻ കുടുംബാംഗമാണ് ലീജ. ഏഴ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കുടുംബ പ്രശ്നങ്ങളെ ചൊല്ലി ഇവർക്കിടയിൽ തർക്കം പതിവായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. പ്രതീഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.

Follow Us:
Download App:
  • android
  • ios