Asianet News MalayalamAsianet News Malayalam

പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

Love Debate Deepa Praveen
Author
Thiruvananthapuram, First Published Jun 16, 2017, 5:29 PM IST

Love Debate Deepa Praveen

പ്രണയ സംവാദത്തില്‍ വായനക്കാര്‍ക്ക് ഇനിയും പങ്കാളികളാവാം. വിശദമായ പ്രതികരണങ്ങള്‍, ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ പ്രണയം എന്നെഴുതി, webteam@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കും

 

പ്രണയത്തിലാവുകയെന്നാല്‍, നാം വിശുദ്ധമായ ഒരു സങ്കീര്‍ത്തനമാവുക എന്നര്‍ത്ഥം.

അത് നാമായി തിരഞ്ഞെടുക്കുന്നതാണോ? നമ്മെ നാം പോലുമറിയാതെ തേടി വരുന്നതല്ലേ? നമ്മുടെ ഉള്ളില്‍ എപ്പോഴോ ഉടലെടുക്കുന്ന  മറ്റൊന്നിനോട്/ മറ്റൊരാളോട് മനസുകൊണ്ട് നമ്മെ നാം ചേര്‍ത്തുവെയ്ക്കുന്നു. പലപ്പോഴും അവര്‍ പോലുമറിയാതെ. അത് എന്തെങ്കിലും ലിഖിതമോ അലിഖിതമോ ആയ നിയമം പാലിച്ചു ഉണ്ടാകുന്നതാണോ?

എന്നാല്‍ സാമൂഹികവും, സാംസ്‌കാരികവും ജീവപരവുമായ കാരണങ്ങള്‍ കൊണ്ട് ചില പ്രണയങ്ങളില്‍ നിന്ന് ചിലര്‍ തിരിഞ്ഞു നടക്കാറുണ്ട്. അത് ഒരു തിരഞ്ഞെടുപ്പാണ്. ആ തിരഞ്ഞെടുപ്പിനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. കാരണം പ്രണയം തന്നെ സ്വാതന്ത്യമാണ്. നമ്മുടെ ഉള്ളില്‍ ഉറങ്ങി കിടന്നിരുന്ന ഒരു നമ്മളെ ഏറ്റവും സുന്ദരമായി നമുക്ക് കാട്ടിത്തരുന്ന മാന്ത്രികത.

പ്രണയം തന്നെ സ്വാതന്ത്യമാണ്.

നിര്‍വചനങ്ങളിലോ മുന്‍ മാതൃകകളിലോ ഊന്നി നമ്മുടെ ഇഷ്ടങ്ങളെ വ്യാഖ്യാനിക്കാന്‍ നാം തന്നെ ശ്രമിക്കാറുണ്ട്. അപ്പോള്‍ ഒരു വ്യക്തിയോട് തോന്നുന്ന മാനസികമായ അടുപ്പം പ്രണയമായി പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നു (നമ്മളാലും നമ്മുടെ ചുറ്റുമുള്ളവരാലും). ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസപരം സംസാരിച്ചാല്‍ പ്രണയത്തിന്റെ ചതുരത്തിലേയക്ക് അവരെ നിര്‍ത്താന്‍ സമൂഹം ശ്രമിക്കുന്നത് അത് കൊണ്ടാവാം. 

എന്നാല്‍ അതാണോ പ്രണയം? 

അത് കേവലം ചില ഇഷ്ടങ്ങളിലുള്ള സാമ്യതകള്‍ക്ക് അപ്പുറത്തേയ്ക്ക്, എതിര്‍ഭാഗത്തുള്ള വ്യക്തിയെയോ വസ്തുവിനെയോ  ഉപാധികളില്ലാതെ നമുക്കു നമ്മെ പൂര്‍ണ്ണരാകാന്‍ നാം കണ്ടെത്തുന്ന ഒരു സങ്കേതമല്ലേ? മനുഷ്യന്റെ പൂര്‍ണത എന്നതു ഒരു സങ്കല്‍പ്പമാണ് എന്ന തര്‍ക്കം നിലനില്‍ക്കുമ്പോഴും പ്രണയത്തിലാവുമ്പോള്‍ നമുക്കു സ്വയം ഒരു നിറവ് കൈ വരുന്നു. മാനസികമായും ശാരീരികമായും Dr Helen Fisher നെ പോലെയുള്ള biological anthropologist കള്‍ നമ്മുടെ മസ്തിഷ്‌കം പോസിറ്റീവ് ആയി പ്രതികരിക്കുന്നതിനെ കുറിച്ച് വളരെ ഗഹനമായി എഴുതിയിട്ടുണ്ട്.

എങ്കിലും നാം പരസ്പരം ചോദിക്കാറുണ്ട്, പ്രണയത്തിനു ശരിക്കും ഒരു റേസിപ്രോസഷന്‍ (പരസ്പരവിനിമയം) ആവശ്യമുണ്ടോ? അല്ലെങ്കില്‍ അത് നിര്‍ബന്ധമാണോ? നാം പ്രണയിക്കുന്നയാള്‍ നമ്മോട് അതെ അളവില്‍ പ്രണയിക്കണോ പ്രണയം പൂര്‍ണ്ണമാകാന്‍?

വേണ്ട എന്നാണ് എന്റെ ഉത്തരം. 

കാരണം, ഇവിടെ പ്രണയം സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. ഓരോരുത്തരിലും അത് ഉളവാകുന്ന വികാരത്തിന്റെ തോത് വ്യത്യസ്തമായിരിക്കുന്നുവെങ്കിലും. എന്നാല്‍,  നാം പ്രണയിനിയില്‍ നിന്ന് പ്രണയാര്‍ഥിയാകുമ്പോള്‍, മറ്റൊരാളില്‍ സ്വാഭാവികമായി ഉണ്ടാകേണ്ട ഒരു വികാരത്തിന് പകരം, നമ്മള്‍ അങ്ങനെ ഒരു വികാരം മറ്റേയാളില്‍ ഉണ്ടാക്കി എടുക്കാന്‍ ശ്രമിക്കുകയാണ്. ചിലപ്പോള്‍ ചില ഒന്നുചേരലുകളില്‍, നിരന്തരമായ ഇടപെടലുകളില്‍, ചില പ്രത്യേക നിമിഷങ്ങളില്‍, നമ്മുടെ സഹചാരിയായ ഒരാളോട് പ്രണയം തോന്നാം. എന്നാല്‍ നമ്മുടെ പ്രണയത്തിന്റെ അതേ അളവില്‍ തിരിച്ചു കിട്ടുന്നതിന് നമ്മള്‍ മറ്റേ വ്യക്തിയോട് നിര്‍ബന്ധം പിടിയ്ക്കുമ്പോള്‍ ഇല്ലാതെയാവുന്നത് പ്രണയം തന്നെയല്ലേ? 

പ്രണയം തോന്നേണ്ടത് എതിര്‍ ലിംഗത്തില്‍പ്പെട്ട ഒരാളോട് മാത്രമാണോ?

ഇനി പ്രണയം തോന്നേണ്ടത് എതിര്‍ ലിംഗത്തില്‍പ്പെട്ട ഒരാളോട് മാത്രമാണോ? കൃഷ്ണനെ പ്രണയിക്കുന്നു എന്ന പറഞ്ഞ സുഹൃത്തും, മുഹമ്മദ് റാഫിയുടെ പാട്ടിലാണ് എന്റെ പൂര്‍ണ്ണത എന്ന് പറഞ്ഞു പഴയ കാസറ്റുകള്‍ പൊടി തട്ടി വെച്ചിരുന്ന തിളങ്ങുന്ന കണ്ണുകളുള്ള ലീലച്ചേച്ചിയും, ഈ കുറിപ്പ് എഴുതുന്നതിനു തൊട്ടു മുമ്പ് സംസാരിച്ചു നിറുത്തിയ എമിയും അവളുടെ കൂട്ടുകാരിയും ജീവിച്ചു കാട്ടിത്തരുന്നത് അവരെ ഏറ്റവും അര്‍ത്ഥവത്തായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ആ ചാലകശക്തി -അതാണ് പ്രണയം. അത് എല്ലാ നിര്‍വചനങ്ങള്‍ക്കും അതീതമാണ്.

പ്രണയിക്കുന്നവര്‍ക്ക് നിയമങ്ങള്‍ ഇല്ല. കാരണം പ്രണയത്തിന്റെ ഭാഷ മനസിന്റെ ഭാഷയത്രേ.അതിനെ അറിയാന്‍ നിര്‍വചിക്കാന്‍ മനുഷ്യന്റെ സാമാന്യ നിയമങ്ങള്‍ പോരല്ലോ?

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

Follow Us:
Download App:
  • android
  • ios