'കാണാതിരിക്കുമ്പോള്‍ കാണണമെന്നു തോന്നാറുണ്ടോ? തനിച്ചിരിക്കുമ്പോള്‍ സംസാരിക്കണമെന്നു തോന്നാറുണ്ടോ? കാണുമ്പോള്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കണമെന്നു തോന്നാറുണ്ടോ? ഹൃദയം നിറഞ്ഞതുപോലെ തോന്നാറുണ്ടോ? പിരിയുമ്പോള്‍ ലോകം ശൂന്യമായതുപോലെ തോന്നാറുണ്ടോ?

'ഞാന്‍ പൈങ്കിളിയല്ല.'

'അത് യഥാര്‍ത്ഥ പ്രേമം അറിയാഞ്ഞിട്ടാണ്.'

(മീരാ സാധു  കെ.ആര്‍.മീര)

പ്രണയം എത്രയായാലും പൈങ്കിളിയാണ്. ഹൃദയം നിറഞ്ഞു കവിയുന്ന അവസ്ഥ, എല്ലാറ്റിനോടും എന്തിനോടും സ്റ്റേഹം തോന്നുന്ന അവസ്ഥ, എന്തിലും പൂര്‍ണ്ണത തേടുന്ന അവസ്ഥ, അവിടെ ഏതു വേനലും വസന്തമാകുന്നു .

ഇങ്ങിനെ, പ്രണയം പൈങ്കിളിയാണ് എന്നതുകൊണ്ടുതന്നെ, ഈ പറയുന്നത്ര ഉദാത്തവും ദിവ്യവും ഒക്കെയാണ് അത് ജീവിതത്തില്‍ ഒരാളോടു മാത്രം തോന്നുന്ന അല്ലെങ്കില്‍ തോന്നാന്‍ പാടുള്ള ഒരു കാര്യമാണെന്നൊന്നും അഭിപ്രായമില്ല. പ്രണയം എപ്പോള്‍വേണമെങ്കിലും ആരോടു വേണമെങ്കിലും തോന്നാവുന്ന ഒന്നാണ്. ഒരു ചിരി, ഒരു വാക്ക്, അതൊക്കെ മതി അതിന്. 'പ്രണയം തോന്നാന്‍ ഇത്രയും മതി, എന്നാല്‍ അത് പൂര്‍ണ്ണമായ ഒരു പ്രണയാനുഭൂതിയായി മാറാന്‍ കടമ്പകള്‍ ഏറെയുണ്ട്. അതെല്ലാം അനുകൂലമായി മാറുമ്പോള്‍ മാത്രമാണ് ഒരു പ്രണയം ഉണ്ടാക്കുന്നതും അതു നിലനില്‍ക്കുന്നതും

പ്രണയ പരാജയത്തിന്റെ കാര്യവും ഇങ്ങിനെ തന്നെ. 

എപ്പോഴാണ് ഒരു പ്രണയം പരാജയപ്പെടുന്നത്? 

അത് ഒരിക്കലും പ്രണയം നഷ്ടപ്പെട്ടിട്ടല്ല. പ്രണയത്തിന്റെ തുടക്കത്തില്‍ രണ്ടു പേര്‍ മാത്രമുള്ള ഒരു ലോകമാണ്. അവര്‍ അവരുടേതായ ഒരു സാമ്രാജ്യം സൃഷ്ടിക്കുന്നു. അവിടെ ഒന്നും അവരെ അലട്ടുന്നതേയില്ല, പക്ഷേ ഈ ലോകത്തില്‍ നിന്നും യഥാര്‍ത്ഥ ലോകത്തിലേക്ക് ഇറങ്ങി വരേണ്ട ഒരു സമയമുണ്ട്. അപ്പോള്‍ ഈ രണ്ടു പേരെ കൂടാതെ വേറെയും ആളുകള്‍ കടന്നു വരുന്നു.പിന്നെ സമ്മുടെ നാട്ടിലെ ഒരു ചിന്താഗതിവെച്ച് പ്രണയം എപ്പോഴും വിവാഹത്തിലേക്കും ദാമ്പത്യ ജീവിതത്തിലേക്കുമുള്ള ഒരു ചവിട്ടുപടിയാണല്ലോ. അവിടെ എത്തുമ്പോഴേക്കും ഒരായിരം കാര്യങ്ങള്‍.  അവര്‍ അവരുടെ ലോകത്തില്‍ കണ്ടിട്ടും ചിന്തിച്ചിട്ടും പോലുമില്ലാത്ത കാര്യങ്ങള്‍. ഒട്ടു മുക്കാല്‍ പേരും ഈ ഘട്ടത്തില്‍ കാലിടറി വീഴുന്നു. ഈ കടമ്പ കടക്കുന്നവരും ഉണ്ട്.

ഒരിക്കല്‍ പ്രണയിച്ചതുകൊണ്ട് പിന്നെ പ്രണയിക്കില്ലെന്നുണ്ടോ? 

ഒരിക്കലും ഇല്ല .ഓരോ പ്രണയവും വ്യത്യസ്ഥമാണ് അത് വ്യക്തിനിഷ്ഠമാണ് .ആദ്യ പ്രണയാനുഭവത്തില്‍ നിന്നും 'പ്രണയം' എന്ന വാക്കു പോലും വെറുത്തു പോയവര്‍ മറ്റൊരു പ്രണയത്തിന്റെ ശക്തിയില്‍ ഉയിര്‍ത്തെണീക്കുന്ന കാഴ്ചകളും കണ്ടിട്ടുണ്ട്.

അതു കൊണ്ട് ഒരിക്കലും ഒരായുസ്സില്‍ ഒരാളോടു മാത്രം തോന്നേണ്ടതോ ഒരിക്കല്‍ മാത്രം തോന്നേണ്ടതോ ആയ ഒരു അനുഭൂതിയല്ല പ്രണയം. അത് ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന, ലോകത്തെ മുഴുവന്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു വികാരമാണ്. പ്രണയിക്കുന്ന വ്യക്തി ഒരിക്കലും ഒരു തിന്മ ചെയ്യും എന്നു തോന്നുന്നില്ല. 

പ്രണയത്തിന്റെ കാര്യമാണ് പറഞ്ഞത്, പ്രണയത്തിന്റെ മേലങ്കിയണിഞ്ഞ ചതിയും വഞ്ചനയും എല്ലായിടത്തും ഉണ്ടെന്ന ഉത്തമ ബോധ്യത്തോടു കൂടി തന്നെ പറയട്ടേ പ്രണയിക്കൂ.അതൊരു ദിവ്യാനുഭൂതിയോ ഉദാത്ത അനുഭവമോ ആയതിനാലല്ല; മറിച്ച് അത് നിങ്ങളെ ജീവിക്കാന്‍, ലോകത്തെ സ്‌നേഹിക്കാന്‍ തോന്നിപ്പിക്കുമെങ്കില്‍ വേറെന്താണ് അതിലും മഹത്തരം!

 

 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

ജയാ രവീന്ദ്രന്‍:  ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!​

അഭ്യുത് എ: അവര്‍ വേര്‍പിരിയുന്നില്ല, കെട്ടിപ്പുണര്‍ന്ന് കടപ്പുറത്തു ചത്ത് മലയ്ക്കുന്നില്ല​

ഷാജു വീ വീ:  പ്രണയമില്ലാത്തവരും വായിക്കേണ്ട എട്ടു പ്രണയകവിതകള്‍​

നിജു ആന്‍ ഫിലിപ്പ്: ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍  സംഭവിക്കുന്നതെങ്ങനെ?

ഷെഹ്‌സാദി ഷാസ: ചുറ്റും ഒരായിരം കാമുകന്മാര്‍ വേണം​

ശ്രുതി രാജേഷ്സ്വാതന്ത്ര്യത്തിന് കെട്ടുപാടുകള്‍ തീര്‍ക്കുന്നിടത്ത് പ്രണയത്തിനു കല്ലറയൊരുങ്ങുന്നു

സി.എം ദിനേഷ്‌കുമാര്‍: തോന്നുമ്പോള്‍ വരാനും പോവാനുമല്ല പ്രണയം

ഇക്ബാല്‍ വെളിയങ്കോട്: പ്രണയത്തില്‍ കാമം അലിഞ്ഞു ചേരില്ല​

ഡോ. ഷിംന അസീസ് : എന്റെ പ്രണയത്തിന് രൂപവും,  ഗന്ധമുണ്ട്, സ്പര്‍ശവും!​

അമല ഷഫീക്: ആണിനും പെണ്ണിനും  പ്രണയം രണ്ടു വിധം!

രഞ്ജിനി സുകുമാരന്‍: ജീവിതത്തില്‍ ഒരേ ഒരാളോട് മാത്രം തോന്നുന്നതാണ്  പ്രണയം എന്നത് വെറും 'തള്ളല്‍'!​

എം.കെ ബാലമോഹന്‍: സദാചാരവും യുക്തിയും മാറ്റി വെച്ച് നിറഞ്ഞു പ്രണയിക്കൂ, കാമിക്കൂ!​