Asianet News MalayalamAsianet News Malayalam

ഒന്ന് തൊട്ടാല്‍ പൊള്ളുന്ന പ്രണയമേ,   നിന്നെ പേടിക്കാതെ വയ്യ!

Love Debate Jaya Raveendran
Author
Thiruvananthapuram, First Published Jun 18, 2017, 3:16 PM IST

Love Debate Jaya Raveendran

പ്രണയം വിശുദ്ധമാക്കപ്പെടേണ്ട ഒന്നല്ല. പണ്ട് ഏദന്‍ തോട്ടത്തില്‍ ആദവും ഹവ്വയും വിലക്കപ്പെട്ട കനി കടിച്ചു മുറിച്ചു കഴിച്ചപ്പോള്‍ തന്നെ വിശുദ്ധമാക്കപ്പെട്ട പ്രണയം അതിര്‍ വരമ്പുകള്‍ ലംഘിച്ചിരിക്കുന്നു.

ഉപാധികളൊന്നുമില്ലാതെ ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന് പറയുന്നവരും, പ്രണയം വെറും കല്ല് വെച്ച നുണയാണെന്ന് പറയുന്നവരും പ്രണയനീര് ആവോളം നുകര്‍ന്നവരാണ്.

പക്ഷേ വിരഹത്തിന്റെ കയ്‌പ്പേറിയ ലഹരിയില്‍ മാത്രമാണ് പ്രണയം വിശുദ്ധകുപ്പായമണിയുന്നത്. അപ്പോ ഴാണ് ഖലീല്‍ ജിബ്രാനും മാധവിക്കുട്ടിയും പാബ്ലോ നെരൂദയൂം ജനിക്കുന്നത്. പ്രണയത്തിന്റെ മാധുര്യം തന്നെ വിരഹമാണ്. അതില്‍ നിന്ന് കിട്ടുന്ന ആനന്ദം വിശുദ്ധമാണ്. 

ഒന്ന് തൊട്ടാല്‍ പൊള്ളുന്ന 
പ്രണയമേ നിന്നെ പേടിക്കാതെ വയ്യ,
നീ എന്നെ വിശുദ്ധയാക്കപ്പെട്ടവളെന്ന് 
മുദ്രകുത്തുമ്പോള്‍ 
വിരഹത്തിന്റെ മൂടുപടത്തില്‍ 
ഞാന്‍ വെന്തെരിയുന്നു 

ആദ്യം മനസ്സുകള്‍ തമ്മില്‍ പ്രണയിച്ചാല്‍, ശരീരം പിന്നെ സമര്‍പ്പണമാണ്.

എന്താണ് പ്രണയം? 

പ്രണയം ഒരാള്‍ക്ക് ഒരിക്കലേ ഉണ്ടാകൂ എന്നു പറയുന്നതില്‍ സത്യമുണ്ടോ? 

എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരാള്‍ക്ക് ഒരാളോട് ഇഷ്ടം തോന്നാന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. എല്ലാ ഇഷ്ടങ്ങളും പ്രണയമാണെന്നും ഞാന്‍ പറയുന്നില്ല. 

പ്രണയവും പലതരത്തില്‍ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. വെറും ശരീരസാക്ഷാല്‍ക്കാരത്തിനുള്ള പ്രണയമാണെങ്കില്‍ അതിനു ആയുസ്സു കുറയുമെന്ന കാര്യത്തില്‍ സംശയമില്ല. ആദ്യം മനസ്സുകള്‍ തമ്മില്‍ പ്രണയിച്ചാല്‍, ശരീരം പിന്നെ സമര്‍പ്പണമാണ്. ആ സമര്‍പ്പണം വിലക്കപ്പെട്ട കനിയാണെങ്കില്‍ പ്രണയം വിശുദ്ധമാണ്. കാരണം പ്രണയിക്കുന്നവര്‍ ഒരുമിച്ചു ജീവിക്കുന്നത് വിരളമാണ്. ഒരുമിച്ചു ജീവിക്കുന്നവരോ പ്രണയത്തിന്റെ മരുഭൂമിയിലും. ഈ അവസ്ഥയില്‍ പ്രണയത്തിനെ വിശുദ്ധകുപ്പായത്തില്‍ നിന്നും സ്വതന്ത്രമാക്കണം. 

പ്രണയം പൂക്കളായി വിരിയട്ടെ. മണമായി ഒഴുകട്ടെ. നിലാവായി പരക്കട്ടെ. നക്ഷത്രങ്ങളായി കണ്ണെത്തും ദൂരത്ത് കണ്ണ് ചിമ്മി ചിരിക്കട്ടെ. 

എന്റെ പ്രണയമേ ഞാന്‍ നിന്നില്‍ നിന്ന് തുടങ്ങി നിന്നിലവസാനിക്കുന്നു. വിശുദ്ധകുപ്പായം വലിച്ചു കീറി നീ വരിക. നമ്മള്‍ക്കൊരു ഭൂഖണ്ഡം നിര്‍മ്മിക്കാം. അതില്‍ നമുക്ക് നമ്മളെ അടയാളപ്പെടുത്താം, പ്രണയം കൊണ്ട് തന്നെ. 

പ്രണയ സംവാദത്തില്‍ ഇവര്‍:

നിഷ മഞ്‌ജേഷ്: 'അത്ര വിശുദ്ധമാക്കണോ പ്രണയം'

റെസിലത്ത് ലത്തീഫ്: പലവുരു പലരോടു തോന്നുന്നത് പ്രണയമല്ല!​

വഹീദ് സമാന്‍: പ്രണയസ്മൃതികളില്‍  മുറിവേറ്റവനാകുക

ആഷാ മാത്യു: എപ്പോള്‍ സ്‌നേഹമില്ലാതാകുന്നുവോ,  അവിടെ വെച്ച് പിന്തിരിഞ്ഞുനടക്കുക!​

സുനിതാ ദേവദാസ്: മഹത്വവല്‍ക്കരിക്കുന്നതു പോലുള്ള ഒരു മണ്ണാങ്കട്ടയുമല്ല പ്രണയം!​

നിയതി ചേതസ് : ഒരേ സമയം ഒന്നിലധികം പേരിലും പ്രണയം ജനിക്കുന്നു​

സിന്ധു എല്‍ദോ​: കാമത്തില്‍ മാത്രം അവസാനിക്കുന്നത് എങ്ങനെ പ്രണയമാകും?​

ദീപ പ്രവീണ്‍: പ്രണയത്തിന് ബാധകമല്ല സാമാന്യ നിയമങ്ങള്‍!

രജിത രവി: പ്രണയത്തില്‍നിന്ന്  പിരിയുന്നത് ക്രൈമല്ല!​

ലിഗേഷ് തേരയില്‍: സൗന്ദര്യവും പ്രണയവും തമ്മിലെന്ത്?​

കണ്ണന്‍ വി: പിരിഞ്ഞു പോവുന്നത്  പ്രണയമല്ല, കാമം!​

 

Follow Us:
Download App:
  • android
  • ios